കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും തെറിച്ചു വീണ വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് അത്ഭുതകരമായി

കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും തെറിച്ചു വീണ വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ ടയറിനടിയില്‍ പെടാതെ പരിക്കുകളോടെ പെണ്‍കുട്ടി രക്ഷപെടുകയായിരുന്നു.
പോത്തന്‍കോട് എല്‍വിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് സ്‌കൂള്‍ വിട്ടു തിരികെ മോഹനപുരത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്.
വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം ബസ് മുന്നോട്ടെടുക്കുന്നതിനിടെ ഡോര്‍ തുറന്ന് പെണ്‍കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴ്ക്കാണ്.
https://www.facebook.com/Malayalivartha




















