കൊല്ലത്ത് വീടിനു തീപിടിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കൊല്ലം ഇരവിപുരത്ത് വീടിനു തീപിടിച്ച് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഇരവിപുരം താന്നി ലക്ഷ്മിപുരം തോപ്പില്‍ സ്റ്റാന്‍ലിയുടെ വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന ഒഡീഷ സ്വദേശി പണ്ടാരി (38) ആണ് മരിച്ചത്. ഓലമേഞ്ഞ വീട് പൂര്‍ണമായും കത്തിനശിച്ചു. പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കുകയായിരുന്നു. മരിച്ച തൊഴിലാളി ഒരാഴ്ച മുന്‍പാണ് വാടക വീട്ടില്‍ താമസത്തിനെത്തിയത്. ഇരവിപുരം പോലീസ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























