ഓപ്പറേഷന്‍ കിച്ചടി: സംസ്ഥാനത്തെ 71 സര്‍ക്കാര്‍ ഓഫീസുകളില്‍ ക്രമക്കേടുകള്‍

വിജിലന്‍സ് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ 71 സര്‍ക്കാര്‍ ഓഫീസുകളില്‍ ഒട്ടേറെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തല്‍. ഓപ്പറേഷന്‍ കിച്ചടി എന്ന പേരില്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ മദ്യം കൊണ്ടു വരുന്ന ബോക്‌സിനുള്ളില്‍ പണം ഒളിപ്പിച്ചു കടത്താനുള്ള ശ്രമവും പിടിക്കപ്പെട്ടു. ജല അഥോറിറ്റി, സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, സബ് ആര്‍ടി ഓഫീസുകള്‍, അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയം, കെഎസ്ഇബി സെക്ഷനുകള്‍, ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍, വാണിജ്യ നികുതി കാര്യാലയം, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എന്നിവിടങ്ങളിലായിരുന്നു പരിശോധന. സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫൈഡ് കോപ്പികളും നല്‍കുന്നതില്‍ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വീഴ്ച വരുത്തുന്നതായി കണ്ടെത്തി. വസ്തുവിന്റെ ന്യായവില നിര്‍ണയിക്കുന്നതിലും വീഴ്ച വരുത്തി. മദ്യത്തിന്റെ അളവും ഇതുമായി ബന്ധപ്പെട്ട തുകയും സംബന്ധിച്ചു വന്‍ ക്രമക്കേടാണു ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണുകളില്‍ കണ്ടെത്തിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























