സംസ്ഥാന കേരളോത്സവത്തില്‍ കണ്ണൂര്‍ ജില്ലക്ക് ഓവറോള്‍ കിരീടം

ഇരുപത്തിയെട്ടാമത് സംസ്ഥാന കേരളോല്‍സവത്തില്‍ കണ്ണൂര്‍ ജില്ലക്ക് ഓവറോള്‍ കിരീടം. കോഴിക്കോട് നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്തു.
312 പോയന്റുമായാണ് കണ്ണൂര്‍ ജില്ല ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. കലാവിഭാഗത്തില്‍ 112ഉം കായികവിഭാഗത്തില്‍ 200ഉം പോയന്റുകളാണ് ജില്ല നേടി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള അനൂപ് കെ.വി. കലാപ്രതിഭയും പ്രിയങ്ക കലാതിലകവുമായി.
283 പോയന്റുകളോടെ കോഴിക്കോടിനാണ് രണ്ടാംസ്ഥാനം. കലാവിഭാഗത്തില്‍ 71 പോയന്റോടെ മലപ്പുറവും കായികവിഭാഗത്തില്‍ 139 പോയന്റോടെ പാലക്കാടും മൂന്നാമതെത്തി.പതിനാല് ജില്ലകളില്‍ നിന്നായി 2600ലധികം പ്രതിഭകളാണ് അഞ്ച് ദിവസങ്ങളിലായി നടന്ന മേളയില്‍ മാറ്റുരച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























