Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കറുത്തൊരു പെണ്ണിന്റെ കയ്യില്‍ വെളുത്തൊരു കുഞ്ഞിനെ കണ്ടപ്പോള്‍ പുറത്തുചാടിയത് വെള്ളക്കാരന്റെ പ്രേതം; കുഞ്ഞേ പൊറുക്കുക..! ദീപാ നിശാന്ത് എഴുതുന്നു

31 DECEMBER 2015 04:17 PM IST
മലയാളി വാര്‍ത്ത.

ധ്യാനു ഉറക്കെ പാടുകയാണ്....

chubby cheeks...
rosy lips..
curly hair
very fair
eyes are blue
lovely too
teachers pet. is that you..
സ്‌കൂളില്‍ ഈയിടെപഠിപ്പിച്ച പാട്ടാണ്. പുത്രന്റെ ആംഗലേയ പരിജ്ഞാനത്തില്‍ കോരിത്തരിച്ച് ഞാനുമിരിക്കുന്നു. തുടുത്ത കവിള്‍ത്തടങ്ങള്‍, ചുവന്ന ചുണ്ടുകള്‍, വെളുത്ത നിറം, നീലക്കണ്ണുകള്‍, ചുരുളന്‍ തലമുടി....... ഇങ്ങനെയൊക്കെയായാല്‍ കുട്ടി \'ടീച്ചേഴ്‌സ് പെറ്റ്\' ആവുത്രേ! അപ്പോ ഇതൊന്നുമില്ലാത്തവരോ? ടീച്ചര്‍മാര്‍ക്ക് പ്രിയപ്പെട്ടവരാകില്ലേ? ടീച്ചര്‍മാരവരെ ആട്ടിയോടിക്ക്യോ?
\'നീയീ പാട്ടിനി പാടണ്ട! \'
ഞാന്‍ ഉള്ളിലെ പുരോഗമനവാദം പൊടി തട്ടി പുറത്തെടുത്തു.
\'പിന്നേ....അമ്മല്ലേ പറേണേ.... ഞാന്‍ പാടും! \'അവനെന്റെ പുരോഗമന വാദത്തെ വേരോടെ പുച്ഛിച്ച് പിഴുതെറിഞ്ഞു.
കുട്ടികളെക്കുറിച്ച് വര്‍ണ്ണിച്ചെഴുതിയ പാട്ടുകള്‍ ഞാനോര്‍ത്തെടുക്കാന്‍ ശ്രമിച്ചു. എല്ലാത്തിലും നിറം പറയുമ്പോള്‍ വെളുപ്പിനു തന്നെ പ്രാധാന്യം... ഗര്‍ഭകാല സ്വപ്നങ്ങളില്‍ എന്റെയുള്ളിലും കടന്നു വന്നത് വെളുത്ത \'ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി\' തന്നെയാണെന്ന് ഞാന്‍ കുറ്റബോധത്തോടെ ഓര്‍ത്തു. വെളുത്ത കുഞ്ഞിനെ പിന്നെയും പിന്നെയും വെളുപ്പിക്കാന്‍ തേച്ചുപിടിപ്പിച്ച മഞ്ഞളും ബേബിക്രീമും എന്നെ നോക്കി പരിഹസിച്ചു. \'വെളുത്തൂലോ\' എന്ന് കേള്‍ക്കുമ്പോള്‍ തോന്നാറുള്ള ആഹ്ലാദവും \' എന്തേ കറുത്തത്? \' എന്ന് കേള്‍ക്കുമ്പോഴുണ്ടാകാറുള്ള നിരാശയും എന്റെ ഉള്ളില്‍ കുറ്റബോധമുണര്‍ത്തി.
ഒരു വെള്ളക്കാരന്റെ പ്രേതം നമ്മുടെയെല്ലാം ഉള്ളില്‍ ഇപ്പോഴും അലഞ്ഞു തിരിഞ്ഞു നടപ്പുണ്ട്. അല്ലേ? എത്രയൊക്കെ ആട്ടിയോടിക്കാന്‍ ശ്രമിച്ചാലും ആ പ്രേതം ഇറങ്ങിപ്പോകാന്‍ കൂട്ടാക്കാതെ അവിടെ ചുറ്റിപ്പറ്റി നില്‍ക്കും. ഇറക്കിവിട്ടെന്നു നമ്മള്‍ കരുതും. പക്ഷേ ചില സമയത്ത് ആ പ്രേതം സര്‍വശക്തിയുമെടുത്ത് നമ്മെ ആവേശിച്ചു കളയും. കറുത്തവരെല്ലാം കള്ളന്മാരാണെന്നും അവരീ ഭൂമിയില്‍ നിന്നും തുടച്ചു മാറ്റപ്പെടേണ്ടവരാണെന്നുമുള്ള വര്‍ണ്ണവെറി ആ വെള്ളക്കാരന്‍ പ്രേതം നമ്മുടെ ചിന്തയില്‍ കുത്തിവെക്കും...
കറുത്തൊരു പെണ്ണിന്റെ കയ്യില്‍ വെളുത്തൊരു കുഞ്ഞിനെ കണ്ടപ്പോള്‍ ആ പ്രേതം പുറത്തുചാടിയതാണ്.
കുഞ്ഞേ പൊറുക്കുക!
നിന്റമ്മയുടെ കണ്ണില്‍ നിന്നു വീണ ഓരോ കണ്ണീര്‍ത്തുള്ളിയും നെഞ്ചിനെ പൊള്ളിക്കുന്നുണ്ട്.
വെളുത്ത നിന്നെ പൊതിഞ്ഞു പിടിക്കേണ്ട ഒരമ്മയുടെ ഗതികേട് മനസ്സിലാകുന്നുണ്ട്.
ആ അമ്മയിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാകും;
നീയൊന്നു കറുത്തിരുന്നെങ്കില്‍ എന്ന്.....
കുഞ്ഞേ പൊറുക്കുക;
കുഞ്ഞേ കറുക്കുക!
ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. ഞങ്ങളിനിയും ഇതെല്ലാം തുടര്‍ന്നു കൊണ്ടേയിരിക്കും. കറുത്ത അമ്മമാരുടെ കയ്യിലുള്ള വെളുത്ത കുഞ്ഞിനെ സംശയദൃഷ്ടിയോടെ നോക്കിക്കൊണ്ടേയിരിക്കും.... കറുത്ത കുഞ്ഞുങ്ങള്‍ വിശന്നു കരഞ്ഞാല്‍ ഞങ്ങള്‍ തിരിഞ്ഞു നോക്കില്ല..... കറുത്ത കുഞ്ഞുങ്ങള്‍ വെളുത്ത അമ്മമാരുടെ കയ്യിലുണ്ടായാല്‍ ഞങ്ങള്‍ പൊറുക്കും. നേരെ മറിച്ചായാല്‍ ഞങ്ങള്‍ക്കത് സഹിക്കില്ല. ദയാബായിമാരെ ഞങ്ങള്‍ ഇറക്കി വിട്ടുകൊണ്ടേയിരിക്കും.....മുഗാബെമാര്‍ എത്ര പ്രസംഗിച്ചാലും ഞങ്ങള്‍ പഠിക്കില്ല.
\'\'വെളുത്ത നിറമുള്ള കാറിന് കറുത്ത നിറമുള്ള ടയര്‍ ഉപയോഗിക്കുന്ന കാലമത്രയും വംശീയത തുടര്‍ന്നു കൊണ്ടേയിരിക്കും.
വെളുപ്പ് സമാധാനത്തിന്റേയും, കറുപ്പ് അശാന്തിയുടേയും പ്രതീകമായി ജനങ്ങള്‍ ഉപയോഗിക്കുന്ന കാലത്തോളം വംശീയത അവസാനിക്കുകയില്ല.
മംഗല്യത്തിന് വെളുത്ത വസ്ത്രങ്ങളും ദുഃഖസൂചകമായി കറുപ്പു തൂവാലയും ഉപയോഗിക്കുന്നിടത്തോളം വംശീയത അതിന്റെ പാരമ്യതയില്‍ നില്‍ക്കുക തന്നെ ചെയ്യും.
\'ബ്ലാക്ക് മണി\'യും \'ബ്ലാക്ക് ലിസ്റ്റും \'ബ്ലാക്ക്മാര്‍ക്കും\' നെഗറ്റീവ് അര്‍ത്ഥം കൈയാളുന്ന കാലത്തോളം വംശീയത അവസാനിക്കുമെന്ന് പ്രത്യാശിക്കാന്‍ ആവുകയില്ല!\'
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (9 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (9 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (10 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (10 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (10 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (12 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (12 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (15 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends