ആര്‍എസ്എസ്സും ബിജെപിയും ഒരു കുടുംബമെന്ന് കുമ്മനം, ബിജെപി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാകുമെന്നാണ് സൂചന

ബിജെപിയും ആര്‍എസ്എസ്സും ഒന്നാണോ അതോ രണ്ടാണോ എന്ന ചോദ്യം എപ്പോഴും ഉള്ളതാണ്. പലരും പലപ്പോഴായി പല മറുപടികളും നല്‍കിയിട്ടും ഉണ്ട്. എന്നാല്‍ ആര്‍എസ്എസ് നിര്‍ദ്ദേശ പ്രകാരം ബിജെപി സംസ്ഥാന അധ്യക്ഷനായി എത്തിയ കുമ്മനം രാജശേഖരന്‍ നല്‍കുന്ന മറുപടി പ്രാധാന്യം അര്‍ഹിയ്ക്കുന്നതാണ്. വരാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാകുമെന്ന സൂചനയും കുമ്മനം നല്‍കുന്നുണ്ട്.
ആര്‍എസ്എസ്സും ബിജെപിയും ഒരു കുടുംബമാണെന്നാണ് കുമ്മനം പറയുന്നത്. ആര്‍എസ്എസ് ബിജെപിയില്‍ പിടിമുറുക്കുന്നു എന്നത് രണ്ട് സംഘടനകളും തമ്മിലുള്ള രസതന്ത്രം അറിയാത്തവരുടെ ആക്ഷേപം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























