സഹപാഠിയുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ പിതാവ് വിഷം നല്‍കി കൊലപ്പെടുത്തി

സഹപാഠിയുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിക്ക് പിതാവ് വിഷം നല്‍കി ആശുപത്രിയിലായ പെണ്‍കുട്ടി മരിച്ചു. ആലുവ കരുമാലൂര്‍ സ്വദേശിനിയായ ഒന്‍പതാംക്ലാസുകാരിയാണ് കൊച്ചിയിലെ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്. ഇതരമതസ്ഥനായ സഹപാഠിയുമായി കുട്ടി പ്രണയത്തിലായിരുന്നു. പിതാവ് വിലക്കിയിട്ടും ബന്ധം തുടര്‍ന്നതാണ് ക്രൂരമായ സംഭവത്തിന് കാരണമായത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ കൈയിലെ വിഷക്കുപ്പി താന്‍ തട്ടിതെറിപ്പിക്കുകയാണ് ചെയ്തതെന്ന് പിതാവ് പറഞ്ഞു. സഹപാഠിയുമായി പെണ്‍കുട്ടിയുടെ ബന്ധം ഒരുമാസം മുന്‍പ് പിതാവ് വിലക്കിയിരുന്നു. പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും മൊബൈലും പിടിച്ചെടുത്തു. ഇതിന്റെ പേരില്‍ കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് കുട്ടിയുടെ മാതാവിനെയും സഹോദരനെയും വീടിന് പുറത്താക്കിയശേഷം പിതാവ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു.
കമ്പിവടികൊണ്ട് കൈയിലും കാലിലും അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ പുറത്തുപോയി. ഈ സമയം മാതാവ് വീട്ടില്‍ കയറി നോക്കിയപ്പോഴാണ് കുട്ടിയുടെ വായില്‍ വിഷമൊഴിച്ചതായി കണ്ടത്. അന്നുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ മര്‍ദ്ദിച്ചതായും വായില്‍ ബലമായി പിതാവ് വിഷം ഒഴിച്ചതായും കുട്ടി ചികിത്സയിലിരിക്കെ പൊലീസിന് മൊഴി നല്‍കി. കളനാശിനിയാണ് കുട്ടിയുടെ വായിലേക്ക് പിതാവ് ഒഴിച്ചത്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























