രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ പട്ടാനൂരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന്‍ വിപിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ 16ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ബോര്‍ഡില്‍ എഴുതിയ കാര്യങ്ങള്‍ വേഗത്തില്‍ പകര്‍ത്തിയെഴുതിയില്ല എന്ന് പറഞ്ഞാണ് അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചത്.
കുട്ടിയുടെ ശരീരത്തില്‍ ചതവും നീര്‍ക്കെട്ടും കണ്ടതിനെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ ഡോക്ടര്‍മാരാണ് ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചത്. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.
https://www.facebook.com/Malayalivartha

























