സംസ്ഥാനത്ത് ഇന്ന് പി.ജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളുടെയും ഹൗസ് സര്‍ജന്മാരുടെയും 24 മണിക്കൂർ സമരം; അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും

സംസ്ഥാനത്തെ പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കും. ജോയിന്‍റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും ഉള്‍പ്പെടുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാവിലെ 8ന് ആരംഭിക്കും. നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങൾ അടക്കം ബഹിഷ്ക്കരിക്കും. റസിഡന്റ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതിനാൽ ആശുപത്രി പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും. സ്റ്റൈപ്പൻഡ് വർധിപ്പിക്കുക, പി.ജി. വിദ്യാർത്ഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച സമിതി പ്രവർത്തന സജ്ജമാക്കണം എന്നും ആവശ്യമുണ്ട്.
സെപ്തംബര്‍ 29ന് നടത്തിയ സൂചന പണിമുടക്കില്‍ ഉന്നയിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം. സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓ പി വിഭാഗത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ ധര്‍ണ നടത്തും. 10 മണിക്ക് ഡിഎം ഇ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























