Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

മാവോയിസ്റ്റുകൾക്കു നേരെ പൊലീസ് വെടിവയ്പ്...2 മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തെന്നും 3 പേർ കടന്നുകളഞ്ഞതായും റിപ്പോർട്ട്...പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കിയ ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണു സൂചന...

08 NOVEMBER 2023 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍

സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍

സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..

പേരിയയിൽ മാവോയിസ്റ്റുകൾക്കു നേരെ പൊലീസ് വെടിവയ്പ്. 2 മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തെന്നും 3 പേർ കടന്നുകളഞ്ഞതായും റിപ്പോർട്ട്. പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കിയ ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണു സൂചന. വെടിവയ്പ്പിൽ ഒരു മാവോയിസ്റ്റിനു പരുക്കേറ്റതായും റിപ്പോ‍ർട്ടുണ്ട്. പേരിയ ചപ്പാരം ഭാഗത്തെ വനമേഖലയിൽ തണ്ടർ ബോൾട്ട് സംഘം നടത്തിയ തിരച്ചിലിനിടെയാണ് ഇന്നലെ വൈകിട്ടോടെ വെടിവയ്പുണ്ടായത്. ചാപ്പാരത്ത് കോളനിയെ അനീഷിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘം അവിടെ നിന്നു ഇറങ്ങുമ്പോഴാണ് ദൗത്യസംഘം വളഞ്ഞത്.ഇന്നലെ രാത്രി 7 മണിയോടെയാണ് നാലംഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

 

വീട് വളഞ്ഞ തണ്ടർബോൾട്ട് ആകശത്തേക്ക് വെടിവച്ച് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മാവോയിസ്റ്റ് സംഘങ്ങൾക്കു സൗകര്യങ്ങൾ ഒരുക്കുന്ന ‘കുറിയർ’ സംഘാംഗത്തെ മാവോ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) ഇന്നലെ കോഴിക്കോട്ടുനിന്നു പിടികൂടിയിരുന്നു. ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തണ്ടർ ബോൾട്ട് ഓപ്പറേഷൻ. തമിഴ്നാട് സ്വദേശി അനീഷ് തമ്പിയെയാണ്(57) കൊയിലാണ്ടിക്കും ബാലുശ്ശേരിക്കും ഇടയിൽ എരമംഗലത്തിനു സമീപത്തു നിന്നു പിടികൂടിയത്. ഇയാളെ വയനാട്ടിലേക്കു കൊണ്ടുപോയിരുന്നു.രഹസ്യമായി ഉൾക്കാടുകളിൽ പ്രവർത്തിക്കുന്ന മാവോ സംഘങ്ങൾക്കു നാട്ടിലെ വിവരങ്ങൾ എത്തിക്കുകയും പുറത്തുള്ളവർക്കു വിവരങ്ങൾ കൈമാറുകയും ചെയ്യുന്നവരാണ് ‘കുറിയർ’ സംഘാംഗങ്ങൾ. ആഴ്ചകളായി പ്രതിയുടെ നീക്കങ്ങൾ പ്രത്യേകസംഘം നിരീക്ഷിച്ചുവരികയായിരുന്നു. തണ്ടർബോൾട്ടും പൊലീസും പേരിയയിലെ വനമേഖലയിൽ തിരച്ചിൽ തുടരുകയാണ്.

ഉന്നത ഉദ്യോഗസ്ഥരടക്കം പ്രദേശത്തേക്കു തിരിച്ചു. വയനാട്ടിൽ ഇതു നാലാം തവണയാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടലുണ്ടാകുന്നത്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട്, താമരശ്ശേരി, കാറ്റുള്ളമല മേഖലകളിലും തണ്ടർബോൾട്ട് നിരീക്ഷണം നടത്തുന്നുണ്ട്. മൊബൈൽ ചാർജ് ചെയ്തു, ഭക്ഷണം കഴിക്കാൻ കാത്തിരുന്നു. തണ്ടർബോൾട്ട് വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളും നീക്കം മുൻകൂട്ടി മനസ്സിലാക്കിയാണ് തണ്ടർ ബോൾട്ട് എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. കീഴടങ്ങാൻ വിസമ്മതിച്ചതോടെ വെടിവയ്‌പ്പും തുടങ്ങി. ഏറ്റുമുട്ടലിനെ തുടർന്ന് മാവോയിസ്റ്റുകൾ പൊലീസിന് നേരെയും വെടിവെച്ചു. രണ്ടു പേർ ഓടിമാറി. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടിപ്പോയവരിൽ ഒരാൾക്ക് വെടിയേറ്റതായി സംശയമുന്നയിക്കുന്നുണ്ട്. രക്ഷപ്പെട്ടത് സ്ത്രീകളാണ്.സംഭവത്തെ തുടർന്ന് ചപ്പാരം കോളനിയിൽ വൻ പൊലീസ് സന്നാഹവും എത്തി. സുരക്ഷ കർശനമാക്കി.

 

കണ്ണൂർ വയനാട് അതിർത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വെടിയേറ്റ ആൾ ചികിത്സക്കെത്തിയാൽ പിടികൂടുകയാണ് ലക്ഷ്യം. പേര്യ പേര്യ ചപ്പാരം കോളനിക്കു സമീപത്തെ ഒരു വീട്ടിലെത്തി ഭക്ഷണവും മറ്റും ശേഖരിക്കുന്നതിനിടെയാണ് തണ്ടർബോൾട്ടും പൊലീസും സംഘത്തെ വളഞ്ഞത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വെടിവെപ്പുണ്ടായി. ചൊവ്വാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.പിടിലായ ചന്ദ്രുവിന് പരിക്കുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നുപേർ ഉൾവനത്തിലേക്ക് രക്ഷപ്പെട്ടു. രണ്ട് എ.കെ. 47 തോക്കുകളും ഒരു എസ്.എൽ.ആറും പിടിച്ചെടുത്തിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ പൊലീസ് തയ്യാറായില്ല. രക്ഷപ്പെട്ടവരെ പിടികൂടാൻ സംയുക്ത ഓപ്പറേഷൻ നടക്കുകയാണ്.
മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘം ഭക്ഷണസാധനം വാങ്ങാനും മൊബൈൽഫോൺ ചാർജ് ചെയ്യാനുമായി അനീഷിന്റെ വീട്ടിൽ എത്തിയതായിരുന്നു. ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് വീടുവളയുന്നതെന്ന് അനീഷ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (7 minutes ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (10 minutes ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (18 minutes ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (24 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (30 minutes ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (31 minutes ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (37 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (43 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (49 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (3 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (3 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

Malayali Vartha Recommends