എ.ബി ബര്‍ദന്റെ നില അതീവഗുരുതരം

മുതിര്‍ന്ന സിപിഐ നേതാവ് എ.ബി ബര്‍ദന്റെ നില അതീവഗുരുതരം. പക്ഷാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹത്തിന്റെ നിലഗുരുതരമായതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. 92 വയസുള്ള അദ്ദേഹം ഡല്‍ഹിയില്‍ സിപിഐ ആസ്ഥാനത്താണ് താമസിച്ചിരുന്നത്. ഡിസംബര്‍ ഒമ്പതാം തീയതിയായിരുന്നു ബര്‍ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നാഗ്പൂര്‍ സ്വദേശിയായ ഇദ്ദേഹം നിരവധി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. 1957 നെ മഹാരാഷ്ട്ര നിയമ സഭാ തെരഞ്ഞെടുപ്പില്‍ നാഗ്പ്പൂരില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1967 ലെയം 80ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ നാഗ്പൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1990 മുതല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ദ്രജിത്ത് ഗുപ്തയ്ക്കു ശേഷം 1996 മുതല്‍സി.പി.ഐ ജനറല്‍ സെക്രട്ടറിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























