എം.പി വീരേന്ദ്രകുമാര്‍ യുഡിഎഫ് വിട്ടുപോകില്ലെന്ന് വീരേന്ദ്ര കുമാര്‍

എം.പി വീരേന്ദ്രകുമാര്‍ യുഡിഎഫ് വിട്ടുപോകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വീരേന്ദ്ര കുമാര്‍ മുന്നണിവിട്ടുപോകുമെന്നുള്ളത് സിപിഎമ്മിന്റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുകാര്‍ ആദ്യം അവരുടെ കുടുംബം നന്നാക്കട്ടെ. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും.
സിആപ്റ്റ് എംഡിയെ മാറ്റിയതില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു. സി ആപ്റ്റ് എം ഡിയെ മാറ്റിയതില്‍ അപാകതയില്ല. വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെയാണ് അദ്ദേഹത്തെ മാറ്റിയതെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞദിവസം എ പി വീരേന്ദ്രകുമാറിന്റെ പുസ്തകപ്രകാശന ചടങ്ങില്‍ പിണറായി വിജയന്‍ പങ്കെടുത്തതോടെ മുന്നണി മാറ്റത്തെ കുറിച്ച് ചര്‍ച്ച ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എം പി വീരേന്ദ്രകുമാര്‍ മുന്നണി വിടില്ലെന്ന പ്രതികരണവുമായി ചെന്നിത്തല രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























