ന്യൂനപക്ഷങ്ങളെ എല്ലായ്‌പ്പോഴും സംരക്ഷിച്ചിരുന്നത് ഹൈന്ദവ സമൂഹമായിരുന്നു: കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ

ഹൈന്ദവ സമൂഹമായിരുന്നു ഭാരതത്തില്‍ ന്യൂനപക്ഷങ്ങളെ എല്ലായ്‌പ്പോഴും സംരക്ഷിച്ചിരുന്നത് എന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ. ചങ്ങനാശേരി പെരുന്നയില്‍ 139ാമത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള മനസ് ഹൈന്ദവസമൂഹം എപ്പോഴും കാണിച്ചിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ത്താന്‍ ഹൈന്ദവര്‍ ചെയ്ത കാര്യങ്ങള്‍ നന്ദിയോടെയാണ് എപ്പോഴും ഓര്‍ക്കുന്നതെന്നും ബാവാ പറഞ്ഞു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദര്‍ശങ്ങള്‍ ഇത്തരം ഹൈന്ദവദര്‍ശനത്തിലൂന്നിയുള്ളതാണ്. ഇതു കേരളത്തിന് പൂതുജീവന്‍ പകരും. മറ്റു സമുദായങ്ങള്‍ക്കു ദോഷമാകാതെയുള്ള പ്രവര്‍ത്തനവും എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയുള്ള സ്വരവുമാണ് എന്‍.എസ്.എസ്. നേതൃത്വവുമായി തന്നെ അടുപ്പിച്ചത്. സമുദായങ്ങള്‍ക്കു വേണ്ടി സംസാരിക്കേണ്ടത് അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാതെ കാര്യങ്ങള്‍ നേടിയെടുക്കുന്നതിനെ കുറ്റപ്പെടുത്താനാകില്ല. മറ്റു സമുദായങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് എന്‍.എസ്.എസ്. എക്കാലവും മുന്നോട്ടുപോയത്. മന്നത്ത് പത്മനാഭന്‍ മുതലിങ്ങോട്ട് എന്‍.എസ്.എസിനെ നയിച്ച ആരും സമുദായത്തെ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ല.
മതേതരത്വത്തിനു കോട്ടമുണ്ടാക്കുന്ന ഒന്നും എന്‍.എസ്.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും എല്ലാവരുമായി ഒത്തൊരുമയോടെ മുന്നേറാനാണു നായര്‍ സമുദായം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ബാവ പറഞ്ഞു. രാജ്യത്തിന്റെ ആത്മാവിനെ നുള്ളിനോവിക്കുന്ന ഒന്നുമായും ക്രിസ്തീയ സമുദായത്തിനു പെരുത്തപ്പെടാനാകില്ല. എന്‍.എസ്.എസുമായും മറ്റു സമുദായ സംഘടനകളുമായും ഐക്യപ്പെട്ട് മുന്നേറാനാണു െ്രെകസ്തവസഭ ശ്രമിക്കുന്നത്. ഒരു െ്രെകസ്തവ സഭയുടെ അധ്യക്ഷനായ തനിക്ക് നായര്‍ സമുദായ സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ കിട്ടിയ അവസരം അനുഗ്രഹമാണ്.
കത്തോലിക്കാ സഭയുടെ അനുഗ്രഹങ്ങള്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് എന്നുമുണ്ടാകുമെന്നും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















