ശബരിമലയില്‍ മേല്‍ശാന്തിയുടെ പേരില്‍ വ്യാജ വിസിറ്റിങ് കാര്‍ഡ് പ്രിന്റ് ചെയ്ത് തട്ടിപ്പ്

ശബരിമല മേല്‍ശാന്തിയുടെ പേരില്‍ വ്യാജ വിസിറ്റിങ് കാര്‍ഡ് പ്രിന്റ് ചെയ്ത് തട്ടിപ്പ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് സ്‌പെഷല്‍ പൂജകള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമായി വ്യാജ വിസിറ്റിങ് കാര്‍ഡുമായി സന്നിധാനത്ത് എത്തുന്നത്. ഭക്തരുടെ കൈവശം വ്യാജവിസിറ്റിങ് കാര്‍ഡ് കണ്ടെത്തിയതോടെ മേല്‍ശാന്തി സന്നിധാനം പൊലീസില്‍ പരാതി നല്‍കി.
മേല്‍ശാന്തിയുടെ പേരിലുള്ള വ്യാജവിസിറ്റിങ് കാര്‍ഡില്‍ അയ്യപ്പന്റെയും മേല്‍ശാന്തിയുടെയും ചിത്രങ്ങള്‍ , മേല്‍ശാന്തിയുടെ പേര്, അദ്ദേഹം കര്‍ണാടയിലെ ജാലഹള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ , പിന്നെ മറ്റാരുടെയോ ഒരു നമ്പറും. ഇത്രയുമാണ് കാര്‍ഡില്‍ ഒരു വശത്ത്. മറുവശത്ത് മേല്‍ശാന്തിയുടെ വീട്ടിലെ മേല്‍വിലാസവും , തെറ്റായ ലാന്‍ഡ്‌ഫോണ്‍ നമ്പറും. സന്നിധാനത്തെ പൂജകള്‍ക്കും അഭിഷേകത്തിനുമായി എത്തിയ ഭക്തരുടെ കൈവശമാണ് കാര്‍ഡ് കണ്ടെത്തിയത്.
മേല്‍ശാന്തിയുടെ പരാതിയെ തുടര്‍ന്ന് സന്നിധാനം പൊലീസ് കാര്‍ഡ് കൈവശംവച്ചിരുന്നയാളെ ചോദ്യം ചെയ്തു. ബിജു സ്വാമിയെന്നയാളാണ് കാര്‍ഡ് നല്‍കിയതെന്നാണ് ഈ ഭക്തന്‍ നല്‍കിയ മൊഴി. പൂജകളുടെയും മറ്റുംപേരില്‍ തട്ടിപ്പിനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്നും ഭക്തര്‍ ജാഗ്രത പാലിക്കണമെന്നും മേല്‍ശാന്തി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















