വിദേശത്തേക്ക് സഹായി വഴി ഇ-മെയില്‍ സന്ദേശമയച്ച കേസില്‍ തടിയന്റവിട നസീറിനെതിരെ കേസ്

തടിയന്റവിട നസീര്‍ വിദേശത്തേക്ക് സഹായി വഴി ഇ മെയില്‍ സന്ദേശമയച്ച കേസില്‍ കൊച്ചി പൊലീസ് കേസെടുത്തു ബെംഗളുരു ജയിലില്‍ കഴിയുമ്പോള്‍ സഹായി ഷഹനാസ് വഴി വിദേശത്തേക്ക് ഇ മെയില്‍ സന്ദേശമയച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഇ മെയില്‍ സന്ദേശത്തില്‍ പുതിയ തീവ്രവാദ പദ്ധതികള്‍ക്കുള്ള തയ്യാറെടുപ്പ് സംബന്ധിച്ച് വിവരമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
നസീര്‍ ഷഹനാസിന് നല്‍കിയ കത്ത് പൊലീസ് കണ്ടെടുത്തിരുന്നു. ഈ കത്തിലാണ് ഇ മെയില്‍ സന്ദേശമയക്കാന്‍ നസീര്‍ നിര്‍ദേശം നല്‍കിയത്. ഇ മെയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിയെ പൊലീസ് വിവരമറിയിച്ചിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കേസെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















