രേഖകളില്ലാതെ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കാന്‍ റവന്യൂ വകുപ്പ്

സ്വാതന്ത്ര്യത്തിനുമുമ്പ് ബ്രിട്ടീഷ് കമ്പനികളുടെ കൈവശമിരുന്നതും സ്വാതന്ത്ര്യാനന്തരം രേഖകളില്ലാതെ വ്യക്തികള്‍ കൈവശം വയ്ക്കുന്നതുമായ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കാന്‍ റവന്യൂ വകുപ്പ്. അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ എറണാകുളം ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യത്തെ സ്‌പെഷല്‍ ഓഫീസറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. കമ്മിഷന്‍ ജുഡീഷ്യല്‍ അംഗമായിരുന്ന ആര്‍. നടരാജനാണു രണ്ട് ഉത്തരവുകള്‍ പാസാക്കിയത്. അയ്യായിരത്തിലേറെ ഏക്കര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്നു കമ്മിഷന്‍ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ ഐ.ജി: എസ്. ശ്രീജിത്ത് കണ്ടെത്തിയിരുന്നു.
ട്രാവന്‍കൂര്‍ റബര്‍ ടീ കമ്പനി കൈവശം വയ്ക്കുന്ന ഭൂമി പിടിച്ചെടുക്കാനും തീരുമാനിച്ചു. ഭൂസംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കാനും കൈയേറ്റ ഭൂമിയില്‍ ഭൂസംരക്ഷണ നിയമം അനുസരിച്ചു നടപടിയെടുക്കാനും സര്‍ക്കാരിനു കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















