തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഹസിക്കും വിധം ഹാസ്യം അവതരിപ്പിച്ചതില്‍ മാപ്പ്: കോട്ടയം നസീര്‍

കോട്ടയം നസീര്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ അവതരിപ്പിച്ച കോമഡി ഷോയില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഹസിക്കുംവിധം ഹാസ്യം അവതരിപ്പിച്ചതില്‍, മന്ത്രിയോടു മാപ്പു പറഞ്ഞു. സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ അത്രയും പറയേണ്ടിയിരുന്നില്ലെന്നു പിന്നീടു തോന്നിയെന്നു നസീര്‍ പറഞ്ഞു. ഹാസ്യപരിപാടി മൂലം മന്ത്രിക്കു വിഷമം തോന്നിയെങ്കില്‍ ക്ഷമിക്കണമെന്നും ഫോണ്‍ചെയ്തു പറഞ്ഞതായി നസീര്‍ അറിയിച്ചു.സംഭവത്തെക്കുറിച്ചു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് 250 പേര്‍ക്കു മാത്രം ഇരിക്കാവുന്ന ഹാളില്‍നിന്നു കോട്ടയത്ത് പതിനായിരങ്ങള്‍ക്ക് ആസ്വദിക്കാവുന്ന പൊതുവേദിയിലേക്കു ഞാന്‍ സിനിമാ അവാര്‍ഡ് നിശ കൊണ്ടുവന്നു. ഞാന്‍കൂടി ഇരുന്ന സമ്മേളനത്തില്‍, എന്നെ അവഹേളിച്ചും അപമാനിച്ചും തമാശയെന്ന മട്ടില്‍ കാണിച്ച അധിക്ഷേപത്തിന് ഒരു കയ്യടിപോലുമുണ്ടായില്ലല്ലോ? എന്നെ അറിയാവുന്ന പാവങ്ങള്‍ എനിക്കുതന്ന സര്‍ട്ടിഫിക്കറ്റാണു നിശ്ശബ്ദമായി പ്രതിഷേധിച്ച ആ സദസ്സ്. പലരും പറഞ്ഞു പ്രതികരിക്കണമെന്നൊക്കെ. പൊതുപ്രവര്‍ത്തനത്തില്‍ അങ്ങനെ പ്രതികരിക്കാന്‍ പാടില്ലെന്നാണ് എന്റെ ചിന്ത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















