സപ്ലൈക്കോയുടെ ആട്ടപ്പൊടിയില്‍ പൊട്ടാസു തോക്ക്

ആട്ടപ്പൊടി വാങ്ങിയ വീട്ടമ്മയ്ക്കാണ് പൊട്ടാസുതോക്ക് കിട്ടിയത്. പെരുമ്പാവൂരില്‍ റേഷന്‍ കടയില്‍നിന്നു വാങ്ങിയ സപ്ലൈകോയുടെ ആട്ടപ്പൊടിയില്‍നിന്ന് ലഭിച്ചത് പൊട്ടാസുതോക്ക്. മുടിക്കല്‍ സ്വദേശി സൗദയ്ക്കാണ് വിചിത്രാനുഭവം. ഭക്ഷണം പാകം ചെയ്യുന്നതിനായി ആട്ടപ്പൊടിയുടെ പൊടി തയ്യാറാക്കുന്നതിന് ഇടയിലാണ് തോക്ക് ലഭിച്ചത്.
പെരുമ്പാവൂരിനടുത്ത് മുടിക്കലിലെ എ.ആര്‍.ഡി. 36ാം നമ്പര്‍ റേഷന്‍ കടയില്‍നിന്നാണ് കഴിഞ്ഞ ദിവസം ഓരോ കിലോ തൂക്കംവരുന്ന രണ്ട് പായ്ക്കറ്റ് ആട്ടപ്പൊടി സൗദ വാങ്ങിയത്. തുടര്‍ന്ന് ഇന്ന് രാവിലെ പായ്ക്കറ്റുകളിലൊന്ന് പൊട്ടിച്ചപ്പോള്‍ കളിത്തോക്ക് താഴേയ്ക്ക് വീഴുകയായിരുന്നു. ഒപ്പം കുറേ മുടിയിഴകളും ലഭിച്ചു. സ്ഥിരമായി സപ്ലൈക്കോയുടെ ആട്ടപ്പൊടിയില്‍നിന്നും മുടി ഉള്‍പ്പടെയുള്ള വസ്തുക്കള്‍ ലഭിച്ചിട്ടുള്ളതായി സൗദ പറയുന്നു. സംഭവത്തില്‍ അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കുമെന്നും സൗദ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















