സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ പുറത്താക്കല്‍ നടപടി

പെരുമാറ്റച്ചട്ട ലംഘനത്തെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയടക്കം രണ്ട് സിനിമാ കമ്പനികളെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍നിന്നും പുറത്താക്കി.
മേഖലയിലെ സാങ്കേതിക തൊഴിലാളികളുടെ വേതന വര്‍ധനവില്‍ പ്രതിഷേധിച്ച് എല്ലാ സിനിമകളുടെയും ചിത്രീകരണം ജനുവരി ഒന്നു മുതല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു.
രഞ്ജിത്തിന്റെ ക്യാപ്പിറ്റോള്‍ സിനിമയ്‌ക്കൊപ്പം ഗ്ലോബല്‍ മീഡിയയെയാണ് സംഘടനയില്‍നിന്ന് പുറത്താക്കിയത്. സംഘടനയുടെ തീരുമാനം ലംഘിച്ച് മോഹന്‍ലാല്‍ നായകനാകുന്ന ലീലയുടെ ചിത്രീകരണം ക്യാപ്പിറ്റോള്‍ സിനിമയും ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഗ്ലോബല്‍ മീഡിയയുടെ ചിത്രം കൊച്ചിയിലും ചിത്രീകരണം നടത്തിയതിനാണ് നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















