സുധീരന്റെ ജനരക്ഷാ യാത്രയ്ക്ക് ഇന്ന് തുടക്കം, മുഖ്യമന്ത്രി പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യും

വര്‍ഗീയ ഫാസിസത്തിനും അസഹിഷ്ണുതയ്ക്കും കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ-ജനദ്രോഹ നടപടികള്‍ക്കുമെതിരേ ജനമനഃസാക്ഷി ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് ഇന്നു കാസര്‍ഗോഡ് കുമ്പളയില്‍ തുടക്കമാകും.
വൈകുന്നേരം നാലിനു കുമ്പളയില്‍ പ്രത്യേകം സജ്ജമാക്കിയ ഐ രാമറൈ നഗറില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മുഖ്യപ്രഭാഷണം നടത്തും. കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് അഡ്വ. സി.കെ. ശ്രീധരന്‍ സ്വാഗതമാശംസിക്കും. ഉദ്ഘാടനസമ്മേളനത്തില്‍ കേരള-കര്‍ണാടക മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
ഇന്നു വൈകുന്നേരം ആറിന് കാസര്‍ഗോഡ് നിയോജകമണ്ഡലത്തിലെ സ്വീകരണ പരിപാടി ചെര്‍ക്കളയില്‍ നടക്കും. യാത്രയില്‍ കെപിസിസി ഉയര്‍ത്തുന്ന ആശയങ്ങള്‍ സംബന്ധിച്ചു ജില്ലയിലെ സാമൂഹിക-സാഹിത്യ -സാംസ്‌കാരിക-പരിസ്ഥിതി മേഖലകളിലെ പ്രമുഖ വ്യക്തികളുമായി വി.എം. സുധീരന്‍ നാളെ രാവിലെ കാസര്‍ഗോഡ് ഗസ്റ്റ്ഹൗസില്‍ ചര്‍ച്ച നടത്തി അവരോടൊപ്പം പ്രഭാതഭക്ഷണം കഴിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















