സംരക്ഷിത ഇനത്തില്‍പ്പെട്ട തത്തകളെ വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍

സംരക്ഷിത ഇനത്തില്‍പ്പെട്ട തത്തകളെ വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ തിരുവനന്തപുരത്ത് പിടിയില്‍. സംഘം വില്‍പ്പനക്കായി എത്തിച്ച നൂറിലേറെ തത്തകളെ വനംവകുപ്പ് പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത് .
തമിഴ്‌നാട് ട്രിച്ചി സ്വദേശികളായ ബാലമുരുകന്‍, സുബ്രഹ്മണ്യം എന്നിവരാണ് അറസ്റ്റിലായത്..ഇവര്‍ തലസ്ഥാനത്ത് വില്‍പ്പനയ്‌ക്കെത്തിച്ച 108 തത്തകളെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃതമായി സംരക്ഷിത ഇനത്തില്‍പ്പെട്ട തത്തകളെ വില്‍ക്കുന്നുണ്ടെന്ന് വനംവകുപ്പിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആറ്റുകാലുള്‍പ്പടെയുള്ള ക്ഷേത്ര പരിസരങ്ങളില്‍ പരിശോധനയും കര്‍ശനമാക്കി. അതിനിടെ ഇന്ന് രാവിലെ ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് തത്തകളെ വില്‍ക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേര്‍ പിടിയിലായത്.
അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത പക്ഷികളെയും നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.തുടര്‍ന്ന് തത്തകളെ തിരുവനന്തപുരം മൃഗശാലയ്ക്ക് കൈമാറാനാണ് തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















