ബൈക്ക് യാത്രികരുടെമേല്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു

റോഡിനരികിലായി സംസാരിച്ചുനില്‍ക്കുകയായിരുന്ന ബൈക്ക് യാത്രികരുടെമേല്‍ കാര്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. വട്ടവിള രാമന്‍കുഴി പാഞ്ചജന്യത്തില്‍ കെ. ശിവകുമാര്‍ (40) പ്രാവച്ചമ്പലം കുടുംബന്നൂര്‍ കാര്‍ത്തികയില്‍ രാജപ്പന്‍ (65) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകിട്ട് 4.50നു കൊറ്റാമം ജംക്ഷനു സമീപമാണ് അപകടം. ബൈക്കില്‍ വരികയായിരുന്ന ശിവകുമാര്‍ രാജപ്പനെ കണ്ടു റോഡ്‌വശത്ത് ഒതുക്കിനിര്‍ത്തി സംസാരിച്ചുനില്‍ക്കവെ പിന്നില്‍ നിന്നു നിയന്ത്രണംവിട്ടെത്തിയ കാര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഒരാളെ പാറശാല ആശുപത്രിയിലും മറ്റൊരാളെ നെയ്യാറ്റിന്‍കരയിലും എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. ശിവകുമാര്‍ അമരവിളയില്‍ റഫ്രിജറേറ്റര്‍ സര്‍വീസ് സെന്ററും, രാജപ്പന്‍ ആറയൂരില്‍ ജ്യോതിഷാലയം നടത്തുകയുമാണ്. ശിവകുമാറിന്റെ ഭാര്യ ശ്രീനിധി, മക്കള്‍: പ്രണവ്, പാര്‍ഥിപ്. വിജയലക്ഷ്മിയമ്മയാണു മരിച്ച രാജപ്പന്റെ ഭാര്യ. മക്കള്‍: പ്രശാന്ത്, ഹരി, ഗിരീഷ്. മൃതദേഹങ്ങള്‍ നെയ്യാറ്റിന്‍കര ആശുപത്രി മോര്‍ച്ചറിയില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















