ചീഫ് സെക്രട്ടറിയെന്ന നിലയില്‍ ജിജി തോംസന്റെ കാലാവധി നീട്ടിയേക്കും

ചീഫ് സെക്രട്ടറിയെന്ന നിലയില്‍ ജിജി തോംസന്റെ കലാവധി നീട്ടിയേക്കും. യു.ഡി.എഫ്. ഘടകകക്ഷികള്‍ക്കു വിയോജിപ്പില്ലാത്തതാണ് അദ്ദേഹത്തിനു തുണയായത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കു ചുക്കാന്‍ പിടിച്ച ജിജി തോംസണെ ഇപ്പോള്‍ മാറ്റുന്നത് തിരിച്ചടിയാകുമെന്നാണു യു.ഡി.എഫ്. വിലയിരുത്തല്‍.
ജിജി തോംസണ്‍ തുടങ്ങിവച്ച തലസ്ഥാന നഗരിയെ വെള്ളപ്പൊക്കകെടുതിയില്‍ നിന്നും രക്ഷിക്കാനുള്ള പദ്ധതി പാതിവഴിയിലാണ്. കൊച്ചിയിലെ വാതക പൈപ്പ് ലൈന് ഇദ്ദേഹമെടുക്കുന്ന താല്‍പര്യവും പ്രയോജനമായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധങ്ങളുടെ പാലമാകാനും സാധിച്ചിട്ടുണ്ട്. കാലാവധി ഒരു വര്‍ഷം നീട്ടാനാണു സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















