പിതൃക്കളുറങ്ങുന്ന കളരിത്തറയില്‍ ഇനി നിരഞ്ജന് വിശ്രമം

പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് മരിച്ച എന്‍എസ്ജി ലഫ്. കേണല്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി നിരഞ്ജന് കുമാറിന് നാടിന്റെ പ്രണാമം. ഭീകരര്‍ക്കെതിരെയുള്ള കമാന്‍ഡോ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളിയായ എന്‍.എസ്.ജി കമാന്‍ഡോയാണ് നിരഞ്ജന്‍. നിരഞ്ജന്റെ വേര്‍പാടുമായി പൊരുത്തപ്പെടാന്‍ കഴിയാതെയാണ് ഇപ്പോഴും വീട്ടുകാരും നാട്ടുകാരും. ഇവരെ ദുഖിപ്പിക്കുന്ന മറ്റൊരു സത്യം രാജ്യത്തിനുവേണ്ടിയാണ് ജീവന്‍ വെടിഞ്ഞതെങ്കിലും നേരിട്ടുള്ള ഏറ്റുമുട്ടലിലല്ല നിരഞ്ജന്‍ വീരമൃത്യുവരിച്ചത് എന്നതാണ്. കൊല്ലപ്പെട്ട തീവ്രവാദിയുടെ ദേഹത്തു കണ്ടെത്തിയ ഗ്രനേഡ് നിര്‍വീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യം ഇവരുടെ ദുഖം ഇരട്ടിപ്പിക്കുന്നു.
വീരമൃത്യുവറിഞ്ഞ് നിരവധി പേരാണ് കരിമ്പുഴ എലമ്പുലാശ്ശേരിയിലെ കളരിക്കല്‍ തറവാട്ടിലത്തെിയത്. ജനിച്ചതും പഠിച്ചതും വളര്‍ന്നതുമെല്ലാം ബംഗളൂരുവിലായിട്ടും അവധിദിനങ്ങളും നാട്ടിലെ ഉത്സവകാലവും എല്ലായ്‌പ്പോഴും നിരഞ്ജന്‍ ഒത്തുചേരലിനുള്ള സന്ദര്‍ഭങ്ങളാക്കി. അടച്ചിട്ടിരിക്കുന്ന കളരിക്കല്‍ തറവാട്ടിലെയും കളരിത്തറയുടെയും പിതൃക്കളുറങ്ങുന്ന കുടുംബശ്മശാനത്തിലെയും മൂകത മരണവാര്‍ത്തയത്തെിയതോടെ ദുഖനിമിഷങ്ങള്‍ക്ക് വഴിമാറി. ഓണത്തിന് നിരഞ്ജന്‍ കുടുംബസമേതം എത്തിയതിന്റെ നല്ല ഓര്‍മ്മകളാണ് എളമ്പുലാശേരി കളരിക്കല്‍ തറവാട്ടിലുള്ളവരുടെ മനസില്‍. അച്ഛന്റെ അമ്മ പത്മാവതിയും പിതൃസഹോദരനുമാണ് തറവാട് വീടിനോട് ചേര്‍ന്ന പുതിയ വീട്ടിലുള്ളത്. മാതാവ് രാജേശ്വരി നിരഞ്ജന്റെ മൂന്നാം വയസ്സില്‍ തന്നെ മരിച്ചു. പിന്നീട് രണ്ടാനമ്മ രാധയാണ് വളര്‍ത്തിയത്.
കഴിഞ്ഞ ഓണത്തിന് ഡല്‍ഹിയില്‍നിന്ന് ഭാര്യ ഡോ. രാധികക്കും മകള്‍ വിസ്മയക്കുമൊപ്പം നിരഞ്ജന്‍ തറവാട്ടു വീട്ടിലത്തെിയിരുന്നു. ബന്ധുക്കളെയും പുലാമന്തോളിലെ ഭാര്യവീടും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും ബംഗളൂരുവില്‍ മാതാപിതാക്കളെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്. ബംഗളൂരുവിലെ പഠനത്തിനുശേഷം 26ാം വയസ്സില്‍ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ (എം.ഇ.ജി) ചേര്‍ന്ന നിരഞ്ജന്‍ എന്നും സാഹസികതയെ ഇഷ്ടപ്പെട്ടിരുന്നു. നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘത്തിലത്തൊനും ഈ സ്വഭാവസവിശേഷത കാരണമായി. ജനിച്ചതും വളര്‍ന്നതും കേരളത്തിന് പുറത്തായിട്ടും മലയാളത്തെയേറെ സ്‌നേഹിച്ചു.
ഡല്‍ഹിയില്‍നിന്ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ രാത്രി ബംഗളൂരുവിലത്തെിച്ച മൃതദേഹം മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ് ഏറ്റുവാങ്ങി. വ്യോമസേനാ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തുടര്‍ന്ന് വീട്ടിലത്തെിച്ചശേഷം വിമാനപുര എന്‍.ടി.ഐ മൈതാനത്ത് പൊതുദര്‍ശനത്തിനുവെക്കും. എളമ്പുലാശേരിയിലെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















