ഫെയ്സ്ബുക്ക് സൗഹൃദത്തിനു പിടിയിലായ മലയാളി ഉദ്യോഗസ്ഥന്‍ പത്താന്‍കോട്ട് വ്യോമസേന താവളം സന്ദര്‍ശിച്ചിരുന്നു

ഫെയ്സ്ബുക്ക് സൗഹൃദത്തിനു പിടിയിലായ മലയാളി ഉദ്യോഗസ്ഥന്‍ പത്താന്‍കോട്ട് വ്യോമസേന താവളം സന്ദര്‍ശിച്ചിരുന്നു.
വ്യോമസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക്ക് ചാരസംഘടനയ്ക്കു കൈമാറിയതിന് അറസ്റ്റിലായ മലയാളി ഉദ്യോഗസ്ഥന്‍ കെ. കെ. രഞ്ജിത് പത്താന്‍കോട്ട് വ്യോമസേനാ താവളം സന്ദര്‍ശിച്ചിരുന്നതായി വെളിപ്പെടുത്തല്‍.
പത്താന്‍കോട്ടെ ഭീകരാക്രമണ പദ്ധതിയെപ്പറ്റി ചോദ്യംചെയ്യലിനിടെ രഞ്ജിത് വെളിപ്പെടുത്തിയെങ്കിലും സുരക്ഷാസേനകള്‍ക്കു നടപടിയെടുക്കാനാകും മുന്‍പ് ആക്രമണം നടന്നതായും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.
ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട വനിതയുമായി നടത്തിയ സംഭാഷണങ്ങളില്‍ പത്താന്‍കോട്ട് വിഷയമായതായും വ്യക്തമായിട്ടുണ്ട്.
ഒരു വര്‍ഷമായി ഭീസിയാന വ്യോമസേനാ താവളത്തിലായിരുന്നു രഞ്ജിത്. പൊലീസ് കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ രഞ്ജിത്തിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.
വ്യോമസേനാ അഭ്യാസവുമായും വിവിധ വ്യോമസേനാ താവളങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ഐഎസ്‌ഐയുടെ വനിതയ്ക്കു കൈമാറിയെന്നാണു പൊലീസ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















