ശബരിമല സന്നിധാനത്ത് തിരക്കേറുന്നു; അയ്യപ്പനെ കാണാന്‍ മണിക്കൂറുകളുടെ കാത്തുനില്‍പ്

മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ശബരിമലയില്‍ തിരക്കേറുന്നു. അഞ്ചു മണിക്കൂറിലധികം നേരം കാത്തുനിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്.
ഈ കാണുന്ന പതിനെട്ടാംപടി കയറ്റത്തിനായി ശബരിമലയിലെത്തുന്ന ഓരോ ഭക്തനും ഇപ്പോള്‍ കാത്തുനില്‍ക്കേണ്ടി വരുന്നത് അഞ്ചുമണിക്കൂറിലേറെ. ശബരീപീഠത്തില്‍ നിന്ന് സന്നിധാനം വരെയെത്തുന്നതിനാണ് ഈ സമയം. ചില ദിവസങ്ങളില്‍ തിരക്കേറുമ്പോള്‍ കാത്തുനില്‍പ്പിന്റെ ദൈര്‍ഘ്യവും ഏറും.
ഒരു മിനിറ്റില്‍ നൂറ് ഭക്തരെയെങ്കിലും പതിനെട്ടാംപടി കയറ്റണമെന്നാണ് പൊലീസിന്റെ കണക്ക്. പക്ഷേ പല കാരണങ്ങള്‍ക്കൊണ്ടും പടികയറുന്നവരുടെ എണ്ണം മിനിറ്റില്‍ അന്‍പതോ അതില്‍ താഴെയോ ആയി തീരുന്നു. ചില സമയങ്ങളില്‍ പതിനെട്ടാംപടിയിലെ ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാരുടെ പരിചയക്കുറവും എണ്ണം കുറയുന്നതിനിടയാകുന്നു. പടികയറുന്നതിലെ നിരക്ക് കുറയുംതോറും ഭക്തരുടെ ക്യൂവിന്റെ നീളവും കൂടും.
ഉച്ചയ്ക്കുശേഷം മലകയറിയെത്തുന്ന ഭക്തര്‍ നെയ്യഭിഷേകത്തിനായി പിറ്റേദിവസം വരെ കാത്തിരിക്കുന്നതും തിരക്കേറുന്നതിന് കാരണമാണ്. ഇവരില്‍ വലിയൊരു വിഭാഗം രാവിലെ വീണ്ടും ദര്‍ശനത്തിനായി സന്നിധാനത്തേക്ക് കയറുന്നതോടെ ശ്രീകോവില്‍ പരിസരത്തെ തിരക്കുമേറും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















