വേദി പങ്കിട്ടാല്‍ രാഷ്ട്രീയമാറ്റം ഉണ്ടാകില്ല വി.എം സുധീരന്‍

ജെ.ഡി.യു നേതാവ് എം.പി വീരേന്ദ്രകുമാര്‍ പിണറായി വിജയനുമായി വേദി പങ്കിട്ടതുകൊണ്ട് രാഷ്ട്രീയമാറ്റമുണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വേദി പങ്കിടുന്നതില്‍ അസാധാരണമായി ഒന്നുമില്ല. മാതൃഭൂമിയെയും വീരേന്ദ്രകുമാറിനെയും വിമര്‍ശിച്ച പിണറായിയുടെ ശൈലി എല്ലാവര്‍ക്കും അറിയുന്നതാണ്. പിണറായി തെറ്റുതിരുത്തുന്നത് നല്ലതാണ്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ വേദി പങ്കിടുന്നത് നല്ലതാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ജനരക്ഷാ യാത്രക്ക് മുമ്പ് കാസര്‍കോട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനരക്ഷാ യാത്ര കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് സുധീരന്‍ പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് തെരഞ്ഞെടുപ്പ് വിജയം, ഭരണത്തുടര്‍ച്ച എന്നീ ലക്ഷ്യങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നത് കോണ്‍ഗ്രസാണ്. ശ്രീനാരായണ ധര്‍മങ്ങള്‍ക്ക് വിരുദ്ധമായി വെള്ളാപ്പള്ളി പ്രവര്‍ത്തിക്കുന്നു എന്ന് ആദ്യം പറഞ്ഞത് തങ്ങളാണ്. ശക്തമായ നിലപാടാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha





















