പിണറായി വിജയന്‍ തെറ്റുതിരുത്തിയതില്‍ സന്തോഷം: വി.എം.സുധീരന്‍

എം.പി.വീരേന്ദ്രകുമാറിനെ മുന്‍പ് അധിക്ഷേപിച്ച പിണറായി വിജയന്‍ ഇപ്പോള്‍ തെറ്റുതിരുത്തി കാണുന്നതില്‍ സന്തോഷമുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. കാസര്‍ഗോഡ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധമായ വിരോധം മാറ്റിവച്ച് വീരേന്ദ്രകുമാറുമായി പിണറായി സഹകരിക്കാന്‍ തീരുമാനിച്ചത് പോസിറ്റീവായി കാണുന്നു. പിണറായിയും വീരേന്ദ്രകുമാറും വേദി പങ്കിട്ടത്തില്‍ അസ്വാഭാവികതയില്ല. ഇത് രാഷ്ട്രീയ മാറ്റത്തിനു വഴിവയ്ക്കുമെന്ന് കരുതുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരേ എന്നും നിലപാട് എടുത്തിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാരിനു ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും വി.എം.സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















