വിവാദ പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശന്റെ അറസ്റ്റ് രേഖപ്പെടുത്തി; വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും

സമത്വമുന്നേറ്റ യാത്രയ്ക്കിടെ വര്‍ഗീയ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ആലുവ സിഐക്കു മുന്‍പാകെ ഹാജരായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും. ആലുവ ഡിവൈഎസ്പി ടി.പി. ഷംസ്, സിഐ ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് മൊഴിയെടുക്കും. ഈ മാസം 10ന് മുന്‍പ് അന്വേഷണ ഉദ്യഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം.
കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനും ടി.എന്‍ പ്രതാപന്‍ എംഎല്‍എയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആലുവ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് മൊഴി നല്‍കുന്നത്. വി.എം സുധീരന്റേയും പ്രതാപന്റേയും മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസില്‍ ഹൈക്കോടതി വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















