ആര്‍.എസ്.എസിന്റെ കീഴില്‍ \'രാഷ്ട്രീയ ഈസായ് മഞ്ച്\'

ആര്‍.എസ്.എസിന്റെ കീഴില്‍ രാഷ്ട്രീയ ഈസായ് മഞ്ച് എന്ന പേരില്‍ ക്രിസ്തീയ സംഘടനയ്ക്ക് രൂപം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17 ന് ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ നേതാക്കളുമായി ആര്‍.എസ്.എസ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ 12 സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ച് ആര്‍ച്ച് ബിഷപ്പുമാരും 50 റവറന്റ് ബിഷപ്പുമാരും പങ്കെടുത്തിരുന്നു. സമുദായത്തിന്റെ പുരോഗതിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം എന്നാണ് വിശദീകരണം.
രാജ്യത്ത് അസഹിഷ്ണുത വളരുന്നതില്‍ സംഘപരിവാറിനെതിരായ ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെ മതേതര പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ശ്രമമാണ് ക്രിസ്തീയ സംഘടനാ രൂപീകരണം എന്ന ആര്‍.എസ്.എസ് നീക്കത്തിന് പിന്നിലെന്നാണ് സൂചന.
നേരത്തെ ആര്‍.എസ്.എസ് മുസ്ലീം സംഘടനയായ \'മുസ്ലീം രാഷ്ട്രീയ മഞ്ച്\' നിലവില്‍ വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























