Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

എല്ലാവര്‍ക്കും വേണ്ടത് പണമാണ്... അവര്‍ക്ക് എന്തിനാണ് ഇത്രയും സ്വത്ത്? പുതിയ ജനറേഷനും ഇങ്ങനെയായല്ലോ'-ഷഹന അവസാനമായി ഒ.പി. ടിക്കറ്റില്‍ കുറിച്ചത്

07 DECEMBER 2023 07:45 PM IST
മലയാളി വാര്‍ത്ത

''എല്ലാവര്‍ക്കും വേണ്ടത് പണം, ഇവിടെ സ്‌നേഹത്തിന് യാതൊരുവിലയുമില്ല', ജീവനൊടുക്കിയ യുവ ഡോക്ടര്‍ ഷഹന അവസാനമായി ഒ.പി. ടിക്കറ്റില്‍ കുറിച്ച വാക്കുകളാണിത്.

സ്ത്രീധനത്തിന്റെ പേരില്‍ ഇഷ്ടവിവാഹത്തില്‍നിന്ന് സുഹൃത്തായ ഡോ. ഇ.എ. റുവൈസ് പിന്മാറിയപ്പോള്‍ ഷഹന ഒ.പി. ടിക്കറ്റില്‍ കുറിച്ചത്. യുവഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഏറെ നിര്‍ണായകമായ തെളിവും ഈ ആത്മഹത്യാക്കുറിപ്പാണ്.

ആശുപത്രിയിലെ ഒ.പി. ടിക്കറ്റിലാണ് ഷഹന തന്റെ അവസാനവാക്കുകള്‍ കുറിച്ചിട്ടിരുന്നതെന്നാണ് പോലീസ് കേന്ദ്രങ്ങളില്‍നിന്നുള്ളവിവരം. എല്ലാവര്‍ക്കും വേണ്ടത് പണമാണ്, അവര്‍ക്ക് എന്തിനാണ് ഇത്രയും സ്വത്ത്? പുതിയ ജനറേഷനും ഇങ്ങനെയായിപ്പോയല്ലോ, ഇവിടെ സ്‌നേഹത്തിന് യാതൊരുവിലയുമില്ല' തുടങ്ങിയ വരികളാണ് കുറിപ്പിലുണ്ടായിരുന്നതെന്നും പോലീസ് പറയുന്നു.

തിങ്കളാഴ്ച രാത്രിയാണ് ഷഹനയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്‌ളാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിന് സമീപത്തെ ഫ്‌ളാറ്റില്‍ ഷഹനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. രാത്രി സര്‍ജറി ഐ.സി.യു.വില്‍ ഡ്യൂട്ടിക്ക് വരേണ്ട ഷഹന എത്താത്തതിനാല്‍ സഹപാഠികള്‍ അന്വേഷിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിളിച്ച് മുറിതുറന്നതോടെയാണ് ഷഹനയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചാണ് ഡോക്ടര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ഷഹനയെ വിവാഹം കഴിക്കാനായി റുവൈസാണ് സമ്മര്‍ദം ചെലുത്തിയതെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിസംഘടന പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ സജീവമായ റുവൈസിനെക്കുറിച്ച് ഷഹനയ്ക്ക് നല്ല മതിപ്പായിരുന്നുവെന്നും സഹോദരന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, വിവാഹം ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോള്‍ ഉയര്‍ന്ന സ്ത്രീധനമാണ് റുവൈസും കുടുംബവും ആവശ്യപ്പെട്ടതെന്നും 150 പവനും 15 ഏക്കറും ബി.എം.ഡബ്യൂ. കാറുമാണ് ഇവര്‍ ചോദിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്ന് ഡോ. റുവൈസിനെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റുവൈസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 'തന്റെ ഭാഗത്തുനിന്ന് ആരെങ്കിലും എപ്പോഴെങ്കിലും എല്ലാവിശേഷങ്ങളും കേള്‍ക്കും' എന്നായിരുന്നു ഇയാളുടെ വാക്കുകള്‍. ഷഹനയുടെ മരണത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളും കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളും പ്രതിയെ ഏറെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ടെന്നും ഇയാളുടെ പ്രതികരണത്തില്‍നിന്ന് വ്യക്തമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാടാണ്.  (9 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി  (7 hours ago)

രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പൊലീസ്  (8 hours ago)

എംഎൽഎ ഓഫിസിൽ വിവരം ലഭിച്ചത് 15 മിനിറ്റ് മുൻപ്..സുരക്ഷ ഒരുക്കി. ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂർ എത്തി അവിടെ നിന്ന് പാലക്കാട്ട്...ഒറ്റകുഞ്ഞിങ്ങൾ അറിഞ്ഞില്ല..!  (8 hours ago)

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (8 hours ago)

യു കെയിൽ ശക്തമായ മഴയും കാറ്റും ആഞ്ഞുവീശുന്നു എല്ലാം തകർത്ത് ബ്രാം കൊടുംകാറ്റ് ജാഗ്രതാ മുന്നറിയിപ്പുമായി മെറ്റ് ഓഫിസ്  (9 hours ago)

സഹപ്രവർത്തകയെബലാത്സംഗം ചെയ്തമലയാളി നഴ്സിന്7 വർഷം തടവ്സ്ത്രകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്ന് !!  (9 hours ago)

സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (9 hours ago)

നെറികെട്ട പാകിസ്ഥാൻ !സ്ത്രീകളെയും കുട്ടികളെയും ചാവേറുകളാക്കി !!! ഓലപ്പാമ്പുകാട്ടി ഇന്ത്യയെ വിറപ്പിക്കാൻ അസീം മുനീർ...ചുരുട്ടിക്കൂട്ടി മോദി അഫ്ഗാൻ അതിർത്തിയിൽ സംഭവിക്കുന്നത്  (9 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ച് കെ.കെ.രമ  (9 hours ago)

പോലിസ് കള്ളക്കേസ് എടുത്തതിനെതിരെ പരാതി നല്‍കി പത്തൊന്‍പതുകാരി  (10 hours ago)

അധ്യാപികയെ സ്‌കൂളില്‍ കയറി ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു  (12 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടു ചെയ്യാനെത്തി  (12 hours ago)

15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്  (12 hours ago)

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends