ഗുലാം അലിയുടെ കോലം കത്തിച്ച് ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധം

ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കോലം കത്തിച്ച് ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധം. 16ന് കോഴിക്കോട് നഗരത്തില്‍ അദ്ദേഹത്തിന്റെ പരിപാടി അവതരിപ്പിക്കാനിരിക്കേയാണ് ശിവസേനാ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
15ന് കേരളത്തില്‍ എത്തുന്ന ഗുലാം അലി അന്നുതന്നെ തിരുവനന്തപുരത്തും, 16ന് കോഴിക്കോടുമാണ് ഗസല്‍ സന്ധ്യ അവതരിപ്പിക്കുന്നത്. ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുംബൈയില്‍ അലിയുടെ ഗസല്‍ സന്ധ്യ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് സ്വരലയയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പരിപാടി അവതരിപ്പിക്കാനിരിക്കെയാണ് പ്രതിഷേധം.
തിങ്കളാഴ്ച വൈകുന്നേരം ഏഴോടെ അമ്പതിലധികം വരുന്ന പ്രവര്‍ത്തകരാണ് കോഴിക്കോട് എല്‍ഐസി പരിസരത്തെ കിഡ്‌സണ്‍ കോര്‍ണറിനു സമീപത്ത് പ്രതിഷേധവുമായി എത്തിയത്. കോലം കത്തിച്ച ശേഷം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ടൗണ്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























