ബുധനാഴ്ച മുതല്‍ ശബരി എക്‌സ്പ്രസും മംഗലാപുരം എക്‌സ്പ്രസും കൊച്ചുവേളിയില്‍ നിന്നായിരിക്കും പുറപ്പെടുക

തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.15നുള്ള ഹൈദരാബാദ് ശബരി എക്‌സ്പ്രസ്, രാത്രി 8.40നുള്ള തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ കൊച്ചുവേളിയില്‍ നിന്നായിരിക്കും പുറപ്പെടുക. തിരുവനന്തപുരം യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഈ മാസം ഇരുപതുവരെയാണ് ക്രമീകരണം.
രണ്ടു ട്രെയിനുകള്‍ക്കും കഴക്കൂട്ടത്ത് അധികസ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തമ്പാനൂരില്‍ നിന്നും ആര്‍സിസിയില്‍ നിന്നും കൊച്ചുവേളിയിലേയ്ക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























