Widgets Magazine
14
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്നും ആഘോഷവും ഇന്ന് വൈകിട്ട് രാജ് ഭവനിൽ നടക്കും.... കടുത്ത ഭിന്നതക്കിടയിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട് എങ്കിലും നവ കേരള സദസ് ഉള്ളതിനാൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും എത്തില്ല...

10 DECEMBER 2023 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസ്; ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു

മോൻസൻ മാവുങ്കലിൻ്റെ പഴ്സണൽ സ്റ്റാഫിൻ്റെ തട്ടിപ്പ്; ദമ്പതികളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ

ഉത്സവത്തിനോടനുബന്ധിച്ചുണ്ടായ വാക്ക് തർക്കത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു; അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം മണർകാട് പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 175 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്നും ആഘോഷവും ഇന്ന് വൈകിട്ട് രാജ് ഭവനിൽ നടക്കും. കടുത്ത ഭിന്നതക്കിടയിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട് എങ്കിലും നവ കേരള സദസ് ഉള്ളതിനാൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും എത്താന്‍ ഇടയില്ല. പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥരും മത മേലധ്യക്ഷന്മാരും ഗവർണർ നടത്തുന്ന വിരുന്നിൽ പങ്കെടുക്കും.

 

 

 

 

സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പിലാക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന പരാതിയിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചതോടെ, പതിവില്ലാത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്നും ദൈനംദിന ചെലവുകൾക്കുപോലും ബുദ്ധിമുട്ടുന്നതായും കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിനാൽ മറിച്ചൊരു മറുപടി നൽകുക സാധ്യമല്ല. പണം നൽകാതെ കേന്ദ്രം വീർപ്പുമുട്ടിക്കുന്നതിന്റെ കണക്കുകൾ റിപ്പോർട്ടായി സർക്കാർ ഗവർണർക്കു നൽകാനാണു സാധ്യത. ഗവർണർ റിപ്പോർട്ട് രാഷ്ട്രപതിക്ക് അയയ്ക്കുന്നതോടെ റിപ്പോർട്ടിലുള്ള കണക്കുകളെ സംബന്ധിച്ചുള്ള വിശദീകരണത്തിനു കേന്ദ്രത്തിനും അവസരം ഒരുങ്ങും.

 

 

 

 

ലോക്സഭാ തിരഞ്ഞെടുപ്പു വരുന്നതിനാൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഇരുവിഭാഗവും കണക്കുകൾ ഉപയോഗിക്കും. പൊതുജനത്തിന്റെ ശ്രദ്ധയിൽ സാമ്പത്തിക പ്രതിസന്ധി കൂടുതലായി പതിയും. രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. റിസർവ് ബാങ്ക് ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ സ്വീകരിച്ചശേഷം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം രാഷ്ട്രപതിയുടെ നിയന്ത്രണത്തിലാകും. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കാനും സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും രാഷ്ട്രപതിക്കു കഴിയും. കേരളത്തിൽ കേന്ദ്രം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നില്ല. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമം. അതിനെ പ്രതിരോധിക്കാൻ എൽഡിഎഫും നീക്കങ്ങൾ നടത്തും.

 


സാമ്പത്തിക അടിയന്തരാവസ്ഥ സംബന്ധിച്ച് ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ: ഭാരതത്തിന്റെയോ ഭാരതത്തിന്റെ ഭൂപ്രദേശത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ സാമ്പത്തിക ഭദ്രത അല്ലെങ്കിൽ വിശ്വാസ്യത ഭീഷണിയിലാക്കുന്ന ഒരു സ്ഥിതിവിശേഷം ഉത്ഭവിച്ചിട്ടുണ്ട് എന്നു രാഷ്ട്രപതിക്കു ബോധ്യമാകുകയാണെങ്കിൽ, ഒരു വിളംബരം വഴി ആ അർഥത്തിൽ അദ്ദേഹത്തിന് (രാഷ്ട്രപതിക്ക്) ഒരു പ്രഖ്യാപനം നടത്താവുന്നതാണ്. പുറപ്പെടുവിച്ച വിളംബരം രാഷ്ടപതിക്ക് ഒരു വിളംബരം വഴി പിൻവലിക്കുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്യാം. രണ്ടു മാസത്തിനകം പാർലമെന്റിന്റെ ഇരുസഭകളും പ്രമേയം അംഗീകരിച്ചില്ലെങ്കിൽ പ്രാബല്യം ഇല്ലാതാകും. ലോക്സഭ പിരിച്ചു വിട്ടിരിക്കുന്ന കാലഘട്ടത്തിൽ വിളംബരം പുറപ്പെടുവിക്കുകയോ, വിളംബരം പുറപ്പെടുവിച്ചതിനുശേഷം രണ്ടു മാസത്തിനുള്ളിൽ ലോക്സഭ പിരിച്ചു വിടപ്പെടുകയോ ചെയ്താൽ വിളംബരം അംഗീകരിക്കുന്ന പ്രമേയം രാജ്യസഭ പാസാക്കണം. ലോക്സഭയുടെ പുനസംഘടനയ്ക്കുശേഷം 30 ദിവസത്തിനുള്ളിൽ പ്രമേയം പാസാക്കിയില്ലെങ്കിൽ അസാധുവാകും.
സാമ്പത്തിക മര്യാദ പാലിക്കുന്നതിനുള്ള നിർദേശങ്ങൾ രാഷ്ട്രപതിക്കു നൽകാം. ശമ്പളവും ബത്തയും കുറവു ചെയ്യുന്നതിനു നിർദേശങ്ങൾ പുറപ്പെടുവിക്കാം. ധനകാര്യബില്ലുകളും മറ്റുബില്ലുകളും നിയമസഭ പാസാക്കിയശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വയ്ക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്താം. കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറാണ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്കു ശുപാർശ നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയത്. ഇത്തരം നിവേദനം ഗവർണർക്ക് ലഭിക്കുന്നത് ആദ്യമായാണ്. ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പും കോടതി ഉത്തരവും സിഎജി റിപ്പോർട്ടും നിവേദനത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന് അത്യാവശ്യ സാധനങ്ങൾ വാങ്ങിയതിന് 1000 കോടി രൂപയുടെയും, ധാന്യങ്ങൾ സമാഹരിച്ച പേരിൽ 4000 കോടി രൂപയുടെയും ബാധ്യതയുണ്ടെന്നു നിവേദനത്തിൽ പറയുന്നു.
സർക്കാരിനുവേണ്ടി വിവിധ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സർക്കാർ കരാറുകാർക്ക് 16,000 കോടി രൂപ കുടിശിക ഇനത്തിൽ നൽകാനുണ്ട്. യൂണിവേഴ്സിറ്റി കോളജ് അധ്യാപകരുടെ 2018 മുതലുള്ള യുജിസി ശമ്പള കുടിശ്ശികയും ഡിഎയും ഇനത്തിൽ 1500 കോടി രൂപ നൽകാനുണ്ട്. വിവിധ ഇനം ക്ഷേമ പെൻഷനുകൾ മാസങ്ങളോളം കുടിശികയായത് വയോജനങ്ങളെ ദുരിതത്തിലാക്കി. ഇന്ധന സെസ് ഏർപ്പെടുത്തിയത് ഈ ആവശ്യത്തിനായിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2019 ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശികയും ഡിഎയുമടക്കം 24000 കോടി രൂപയുടെ കുടിശിക നൽകാനുണ്ട്. കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയുന്നില്ല. റിട്ടയർ ചെയ്യുന്നവരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നു. ജീവനക്കാരുടെ പ്രതിമാസ പെൻഷൻ പോലും മാസങ്ങളായി നൽകുന്നില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ രാഷ്ട്രീയ നേട്ടങ്ങൾക്ക് മാത്രമായി സംസ്ഥാന സർക്കാർ കേരളീയം, നവ കേരള സദസ്സ് തുടങ്ങിയ പരിപാടികൾക്ക് കോടികൾ ചെലവിടുകയാണെന്നും പരാതിയിൽ ആരോപിക്കുന്നു. കേരളത്തിന് കേന്ദ്രം തരാനുള്ള അർഹതപ്പെട്ട പണം കൃത്യമായി നൽകിയാൽ പ്രതിസന്ധി ഒഴിവാക്കാനാകുമെന്ന് ധനവകുപ്പ് പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു!!!  (6 hours ago)

വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസ്; ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

മോൻസൻ മാവുങ്കലിൻ്റെ പഴ്സണൽ സ്റ്റാഫിൻ്റെ തട്ടിപ്പ്; ദമ്പതികളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ  (7 hours ago)

ഉത്സവത്തിനോടനുബന്ധിച്ചുണ്ടായ വാക്ക് തർക്കത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു; അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

പാറമടയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

കോട്ടയം മണർകാട് പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു  (7 hours ago)

ഇ.എം.എസ്, ഇ.കെ. നായനാര്‍, വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ ക്രൗഡ് പുള്ളിംഗ് നേതാക്കളുടെ കാലം സി.പി.എമ്മില്‍ അവസാനിച്ചു? മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പാര്‍ട്ടി-സര്‍ക്കാര്‍ പരിപാടികളില്‍ ജന  (7 hours ago)

ഇത് അനീതിയും ഞെട്ടിക്കുന്നതും! മെമ്മറി കാർഡിൽ അട്ടിമറി നടന്നെന്ന് അതിജീവിത....  (8 hours ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 175 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (8 hours ago)

ഏത് നിമിഷവും ആക്രമിക്കുമെന്ന ഇറാൻ മുന്നറിയിപ്പുകൾക്കിടെ അതീവ ജാഗ്രതയിൽ ഇസ്രയേൽ; റോക്കറ്റ് തൊടുത്ത് വിട്ട്, ഹിസ്ബുല്ല...  (8 hours ago)

കൊടും ചൂട് ഉയരുന്നു: 7ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്...  (8 hours ago)

'ജയഭേരി' കലാജാഥ പ്രയാണം തുടങ്ങി : കലാജാഥ ഏപ്രിൽ 24ന് പാലായിൽ സമാപിക്കും...  (9 hours ago)

കള്ളക്കടത്ത് കേന്ദ്രം പ്രധാനമന്ത്രി വ്യക്തമാക്കണം: ചെറിയാൻ ഫിലിപ്പ്...  (9 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഹൈദരാബാദ് എഫ്.സിക്കെതിരേ 3-1 ന്റെ തകര്‍പ്പന്‍ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ്  (11 hours ago)

തൃശൂര്‍ പൂരത്തിന് കൊടിയേറി.... 19നാണു പൂരം, 17ന് രാത്രി 7ന് സാംപിള്‍ വെടിക്കെട്ട്, അന്നു രാവിലെ തിരുവമ്പാടിപാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദര്‍ശനവും തുടങ്ങും  (12 hours ago)

Malayali Vartha Recommends