എയര്‍ഇന്ത്യ വിമാനത്തില്‍ ഗവര്‍ണറെ കയറ്റില്ല: പൈലറ്റിന്റെ നടപടികള്‍ ശരിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു

ഗവര്‍ണര്‍ പി. സദാശിവം വിമാനത്താവളത്തിലെത്തിയിട്ടും എയര്‍ഇന്ത്യ പൈലറ്റ് വിമാനം പറപ്പിക്കാന്‍ ഇടയാക്കിയത് പ്രോട്ടോക്കോള്‍ ഓഫീസറുടെ വീഴ്ചയായിരുന്നുവെന്നായിരുന്നു വിലയിരുത്തല്‍.
ഗവര്‍ണര്‍ പി. സദാശിവത്തെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ എയര്‍ഇന്ത്യ പൈലറ്റിന്റെ നടപടികള്‍ ശരിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതെ തുടര്‍ന്ന് പ്രോട്ടോക്കോള്‍ ഓഫീസറെ സ്ഥലംമാറ്റി. പ്രോട്ടോക്കോള്‍ ഓഫീസറായ റെജീഷിനെ കണയന്നൂര്‍ താലൂക്ക് റവന്യു റിക്കവറി വിഭാഗത്തിലേക്കാണ് മാറ്റിയത്. പകരക്കാരനായി സാബു വര്‍ഗീസ് ചുമതലയേറ്റു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം 21നാണ് ഗവര്‍ണര്‍ക്ക് വിമാനത്തില്‍ കയറാനാകാത്ത സംഭവം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഗവര്‍ണറെ സ്വീകരിക്കാന്‍ എ.ഡി.എം പത്മകുമാര്‍, തഹസില്‍ദാര്‍ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ക്കൊപ്പം പുതിയ പ്രോട്ടോക്കോള്‍ ഓഫീസറെത്തിയിരുന്നു. ഇതോടെയാണ് വിമാനത്തില്‍ ഗവര്‍ണ്ണര്‍ക്ക് കയറാനാകാത്തതുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങളും പുറത്തുവന്നത്. സംഭവത്തില്‍ എയര്‍ഇന്ത്യയോടും രാജ്ഭവന്‍ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ പൈലറ്റിന് വീഴ്ച വന്നില്ലെന്നായിരുന്നു എയര്‍ ഇന്ത്യയുടെ കണ്ടെത്തല്‍.
ഗവര്‍ണ്ണര്‍ എത്തുമ്പോള്‍ വിമാനത്തില്‍ യാത്രക്കാര്‍ പ്രവേശിക്കണ്ട സമയം കഴിഞ്ഞെന്നായിരുന്നു പൈലറ്റിന്റെ നിലപാട്. അതുകൊണ്ട് തന്നെ വാതില്‍ തുറന്ന് നല്‍കിയില്ല. ഇതാണ് യാത്ര മുടക്കിയത്. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തി തിരുവനന്തപുരത്തേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ എഐ 048 വിമാനത്തിലാണ് സംഭവം. രാത്രി പത്തേമുക്കാലോടെയാണ് വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. എന്നാല്‍ പത്ത് നാല്‍പതിന് തലസ്ഥാനത്തേക്ക് പോകുന്നതിനായി നെടുമ്പാശേരിയിലെത്തിയ ഗവര്‍ണര്‍ പി സദാശിവത്തെ വിമാനത്തില്‍ കയറ്റിയില്ല. ഗവര്‍ണര്‍ വരുന്നുണ്ടെന്നും പുറപ്പെടരുതെന്നും അറിയിച്ചെങ്കിലും പൈലറ്റ് നിയമവും ചട്ടവും ഉയര്‍ത്തിക്കാട്ടി. സമയം കഴിഞ്ഞതിനാല്‍ കാത്തിരിക്കാനാകില്ലെന്നും പുറപ്പെടുകയാണെന്നും അറിയിച്ച് പൈലറ്റ് വാതിലടയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. നിയമപരമായാണ് പൈലറ്റ് പ്രവര്‍ത്തിച്ചത്. സമയത്തിന് എത്താത്തവരെ വിമാനത്തില്‍ കയറ്റാന്‍ പൈലറ്റിന് അധികാരമില്ല. അതുമൂലം വിമാനം വൈകിയാല്‍ വിമാനത്താവളക്കമ്പനിക്ക് എയര്‍ഇന്ത്യ കൂടുതല്‍ തുക നല്‍കേണ്ടി വരും. യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാല്‍ ആര്‍ക്കു വേണ്ടിയും വൈകരുതെന്നാണ് ചട്ടം. ഇതാണ് പൈലറ്റ് പാലിച്ചത്. മുകളില്‍ നിന്നുള്ള ഉത്തരവുണ്ടെങ്കില്‍ മാത്രമേ ഇത്തരം ഘട്ടത്തില്‍ വിമാനം വൈകിയെടുക്കാന്‍ പൈലറ്റിന് അവകാശമുള്ളൂ. ഔദ്യോഗികമായി അറിയിപ്പും ലഭിച്ചില്ല. വിമാനത്താവള അധികൃതരാണ് ഗവര്‍ണ്ണര്‍ക്ക് വേണ്ടി കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടത്. അത് അനുസരിക്കേണ്ട ബാധ്യത പൈലറ്റിനില്ല. ഇതാണ് സദാശിവത്തിന്റെ യാത്ര മുടക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























