ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നു

രാജ്യത്തുണ്ടായിരിക്കുന്ന ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍, സന്നിധാനത്തെ സുരക്ഷ ശക്തമാക്കുന്നു. മകരവിളക്കിനുണ്ടാകുന്ന തിരക്ക് നിയ്രന്തിക്കുന്നതിനായി രണ്ടായിരത്തിലേറെ വരുന്ന പൊലീസ് സന്നാഹത്തെയാണ് സന്നിധാനത്തും പരിസരത്തുമായി വിന്യസിക്കുന്നത്.
സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ഭക്തര്‍ വലിയ ബാഗേജുകള്‍ സന്നിധാനത്തേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. നിലയ്ക്കലില്‍ വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയ്രന്തണം സന്നിധാനത്തെ തിരക്ക് പരിഗണിച്ചാണെന്നും ഭക്തര്‍ സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























