കമ്മ്യൂണിസ്റ്റുകാര്‍ പോരാടുന്നത് എല്ലാതരം വിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കുന്നതിന്; വിഎസ് അച്യുതാനന്ദന്‍

എല്ലാതരം വിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നതും പോരാടുന്നതുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. തൃശൂര്‍ മതികുന്ന് ക്ഷേത്രത്തിന്റെ ഊട്ടുപുര സമര്‍പ്പണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിഎസ്. കമ്മ്യൂണിസ്റ്റുകാരനായ താന്‍ ക്ഷേത്രചടങ്ങുകളില്‍ പങ്കെടുക്കുന്നത് ചര്‍ച്ചയാകുന്നത് സ്വാഭാവികമാണ്. കമ്മ്യൂണിസ്റ്റുകാര്‍ അവിശ്വാസികളും ദൈവ നിഷേധികളുമാണെന്ന ചിന്തയാണ് ഇവരുടെ സംശയത്തിന്കാരണം. കമ്മ്യൂണിസ്റ്റുകാര്‍ പോരാടുന്നത് എല്ലാവര്‍ക്കും തുല്യമായ സ്വാതന്ത്ര്യവും അവകാശവും ലഭ്യമാക്കുന്നതിന് കൂടിയാണ് അവിടെ മതത്തിന്റെയോ ജാതിയുടെയോ മതാചരങ്ങളുടെയോ അതിര്‍വരമ്പുകളില്ല. മനുഷ്യരും മാനവീകതയും മാത്രമാണ് കമ്മ്യൂണിസ്റ്റുകാരന്റെ പ്രവര്‍ത്തനപഥത്തിന് വെളിച്ചം പകരുന്നതെന്നും വിഎസ് പറഞ്ഞു. അനാരോഗ്യത്തെ തുടര്‍ന്ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് വിഎസ് ഊട്ടുപുരയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























