ഭരണത്തുടര്‍ച്ചയുണ്ടാകും എന്നത് കോണ്‍ഗ്രസിന്റെ അതിമോഹം മാത്രമാണ്: കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസിന്റെ അതിമോഹം മാത്രമാണ് ഭരണത്തുടര്‍ച്ചയുണ്ടാകും എന്നത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ഇരട്ട പൗരത്വം അംഗീകരിക്കുന്നുണ്ടോ എന്ന ചോദിച്ച കോടിയേരി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. കണ്ണൂരില്‍ സമാധാനം പുലരണമെങ്കില്‍ ആര്‍എസ്എസ് ആദ്യം ആയുധ പരിശീലനം നിര്‍ത്തണം. ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഔദ്യോഗികമായി ആര്‍എസ്എസ് ചര്‍ച്ച നടത്താന്‍ തയാറാകണം. കണ്ണൂരില്‍ സമാധാനം പുലര്‍ത്താന്‍ സിപിഎം ആരുമായും ചര്‍ച്ചയ്ക്ക് തയാറാണ്. ആര്‍എസ്എസും സിപിഎമ്മും എന്നും സംഘര്‍ഷത്തില്‍ ഏര്‍പ്പെടണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഇതുവഴി രാഷ്ട്രീയ മുതലെടുപ്പാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























