പഠിപ്പ് മുടക്കിയാല്‍ നടപടിയെടുക്കാമെന്ന് ഹൈക്കോടതി

പഠിപ്പ് മുടക്കി സമരം ചെയ്യുന്നതിന് കടിഞ്ഞാണിടാന്‍ ഹൈക്കോടതി ഉത്തരവ്. പഠനം തടസ്സപ്പെടുത്തി സമരം നടത്തിയാല്‍ പോലീസിന് നടപടിയെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അധികൃതര്‍ പരാതി നല്‍കിയാല്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസിന് അധികാരമുണ്ടെന്നും ഹൈക്കോടതി. നിരന്തരമായ സമരങ്ങളിലൂടെ വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടങ്ങുന്ന സാഹചര്യത്തിലാണ് വിധി. കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ് ചിദംബരേഷാണ് വിധി പ്രസ്താവിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























