ശിവസേനയുടെ നടപടിക്ക് എതിരെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍

പാക് ഗായകന്‍ ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനയുടെ നടപടിക്ക് എതിരെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ഗുലാം അലിയുടെ കോലം കത്തിച്ച നടപടി നിന്ദ്യമായിപ്പോയെന്ന് പറയാതെ വയ്യെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
\'വിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലി കേരളത്തില്‍ പാടുന്നതിനെതിരെ ഒരു വിഭാഗം ആളുകള്‍ നടത്തുന്ന പ്രതിഷേധം അപലപനീയമാണ്. പാകിസ്താന്‍ തീവ്രവാദികള്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന ആക്രമണത്തെ ഇതുമായി ബന്ധിപ്പിക്കുന്നത് ഭാരതീയ സംസ്‌കാരത്തിന് വിരുദ്ധമാണ്. എല്ലാ ചിന്താധാരകളെയും ആവാഹിക്കാനുള്ള കരുത്ത് ഭാരതീയ ദര്‍ശനങ്ങള്‍ക്കുണ്ട്. കലയിലും സാഹിത്യത്തിലും വിഷം കലര്‍ത്തുന്നത് ശത്രുക്കളുടെ കൈയില്‍ ആയുധം നല്കുന്നതിന് തുല്യമാണ്. ഗുലാം അലി ലോകപ്രശസ്തനായ ഗസല്‍ വിദ്വാനാണ്. അദ്ദേഹത്തെ കോഴിക്കോട്ടുകാര്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്. സംഘാടകരുടെ കൊടിയുടെ നിറം നോക്കി നിലപാടെടുക്കാന്‍ കഴിയില്ല. സംഗീതത്തിന് ജാതിയോ മതമോ ദേശമോ ഇല്ല. ഗുലാം അലിയുടെ കോലം കത്തിക്കാനുള്ള ശിവസേനയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല, എന്നാല്‍ നടപടി നിന്ദ്യമായിപ്പോയി. പറയാതെ വയ്യ.\'
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























