മഞ്ജു വാരിയരെ ഫെയ്‌സ്ബുക്കില്‍ അപമാനിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

നടി മഞ്ജു വാരിയരെ ഫെയ്‌സ്ബുക്കില്‍ അപമാനിച്ച പൊലീസുകാരനെതിരെ നടപടി. കൊച്ചി സിറ്റി എആര്‍ ക്യാംപിലെ സിപിഒ കെ.എം.രഞ്ജുമോനെ സസ്‌പെന്‍ഡുചെയ്തു. മഞ്ജുവിനൊപ്പമുള്ള ഫോട്ടോ മറ്റൊരു നടന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തതിന് കീഴെ, പൊലീസുകാരന്‍ അപമാനകരമായ കമന്റ് ഇടുകയായിരുന്നു. യൂണിഫോമണിഞ്ഞ ഫോട്ടോ സഹിതമുള്ള പൊലീസുകാരന്റെ പേജില്‍ നിന്ന് തന്നെ വിവരങ്ങളെടുത്ത് മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. കൊച്ചി കമ്മിഷണര്‍ അന്വഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























