നടന്‍ ആസിഫലിയുടെ വീട് കോടിയേരി സന്ദര്‍ശിച്ചു

ചൊവ്വാഴ്ച ആക്രമണം നടന്ന നടന്‍ ആസിഫലിയുടെ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഉച്ചക്ക് മൂന്നുമണിയോടെയാണ് അദ്ദേഹം തൊടുപുഴയിലെ വീട്ടിലെത്തിയത്. ആസിഫലിയുടെ പിതാവ് ഷൗക്കത്തലി, സഹോദരന്‍ അഷ്‌കറലി എന്നിവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ കോടിയേരി കല്ലേറുണ്ടായ മുറിയും സന്ദര്‍ശിച്ചു.
ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
സി.പി.എമ്മുക്കാരെ സംസ്ഥാനത്തുടനീളം ആര്‍.എസ്.എസും മുസ് ലിം ലീഗും വേട്ടയാടുകയാണ്. എന്നാല്‍, സി.പി.എം പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്നും കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























