റോളര്‍ സ്‌കേറ്റിങ്ങ് താരങ്ങള്‍ ഇരുമുടിക്കെട്ടുമായി ശബരിമലയിലേക്ക്

ഇരുമുടിക്കെട്ടുമായി ജില്ല സംസ്ഥാന ദേശീയ റോളര്‍ സ്‌കേറ്റിങ് താരങ്ങളും പരിശീലകരുമടങ്ങുന്ന സംഘത്തിന്റെ ശബരിമലയിലേക്കുള്ള സ്‌കേറ്റിങ് റാലി കൊല്ലത്തു നിന്ന് ആരംഭിച്ചു. സ്‌പോര്‍ട്‌സിലൂടെ ആരോഗ്യം, വ്യായാമത്തിലൂടെ ജീവിതശൈലീരോഗങ്ങള്‍ ഒഴിവാക്കൂ, ശുചിത്വം ശീലമാക്കൂ, മതസൗഹാര്‍ദം എന്നീ സന്ദേശവുമായിട്ടാണു ബുധനാഴ്ച രാവിലെ റാലി കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിനു മുന്നില്‍ നിന്നു പുറപ്പെട്ടത്. അഞ്ചാലുംമൂട് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. എം.എസ്. ഗോപകുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ചിന്നക്കട, കടപ്പാക്കട, ഇളമ്പള്ളൂര്‍, കുണ്ടറ, കൊട്ടാരക്കര, അടൂര്‍ വഴി പത്തനംതിട്ടയിലെത്തി കവലയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം റാലി പെരുനാട്ടേക്കു പോയി. പെരുനാട്ടുനിന്നു പുറപ്പെടുന്ന റാലി ളാഹ വഴി പമ്പയില്‍ സമാപിക്കും. തുടര്‍ന്നു സ്‌കേറ്റിങ് താരങ്ങള്‍ കാല്‍നടയായി ശബരിമലയിലേക്കു പോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























