ബാര്‍കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ ക്വിക്ക് അന്വേഷണം ആരംഭിച്ചു

ബാര്‍കോഴ കേസില്‍ കെ.ബാബുവിനെതിരെ ക്വിക്ക് അന്വേഷണം ആരംഭിച്ചു. എറണാകുളം റേഞ്ച് വിജിലന്‍സ് ഓഫിസര്‍ നിശാന്തിനിക്കാണ് അന്വേഷണ ചുമതല. പരാതിക്കാരില്‍ നിന്ന് വെള്ളിയാഴ്ച മുതല്‍ തെളിവെടുക്കും. അന്വേഷണസംഘം ജനുവരി 23ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് തൃശൂര്‍ വിജിലന്‍സ് കോടതി ക്വിക്ക് അന്വേഷണത്തിന് ഉത്തരവിട്ടത്.
കെ. ബാബുവിനെ ഒന്നാം പ്രതിയാക്കിയും ബിജുരമേശിനെ രണ്ടാം പ്രതിയാക്കിയും കേസെടുക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.50 ലക്ഷം രൂപ ബാബുവിന് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളമാണ് ഇവരുവര്‍ക്കുമെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























