ബാബുവിനെതിരെ ഹൈക്കോടതി, ബാബുവിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരായ ആരോപണത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി പരാമര്‍ശം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടി സ്വീകരിച്ചെന്നു കോടതി ആരാഞ്ഞു. റിപ്പോര്‍ട്ട് എന്തുകൊണ്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചില്ല.
കോഴയാരോപണത്തില്‍ എന്തുകൊണ്ട് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തില്ല. ഇക്കാര്യങ്ങളില്‍ തുടര്‍ നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ അറിയിക്കണം. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ബാബുവിനെതിരെ ആഭ്യന്തരമായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ ഇല്ലെന്നു കണ്ടെത്തിയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാഞ്ഞത് എന്നാണ് വിജിലന്‍സ് നിലപാട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ നിരീക്ഷണം. 20ന് വീണ്ടും കേസ് പരിഗണിക്കും.
ലളിതകുമാരി കേസിലെ വിധി പ്രകാരം മന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമായിരുന്നില്ലേയെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം.ഷെഫീഖ് എന്നിവരടങ്ങിയ അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ബാര്‍ കോഴക്കേസിനെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
മന്ത്രിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് നല്‍കിയത്. ജൂണ്‍ ആറിന് വിജിലന്‍സ് ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സ്വീകരിക്കുകയോ നിരസരിക്കുകയോ ചെയ്‌തോ, അതല്ല റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിക്ക് കൈമാറുകയാണോ ചെയ്തതെന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍, ഇതിന് വ്യക്തമായ മറുപടി നല്‍കാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്ര് ജനറല്‍ കെ.പി.ദണ്ഡപാണിക്ക് കഴിഞ്ഞില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























