Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി

എസ് ഐ ടിക്കും ഒരുമുഴം മുന്നേയെറിഞ്ഞ ഇ ഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; അപകടം മണത്ത് പിണറായി; അറസ്റ്റ് പേടിയുള്ള വമ്പന്മാരൊക്കെ സി എം ഓഫീസില്‍ ഓടിക്കയറി

20 JANUARY 2026 06:48 PM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്

കാട്ടുകള്ളന്മാരുടെ വീടുകളില്‍ കയറി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പാതാളം പിളര്‍ന്നതോടെ അപകടം മണത്ത് പിണറായി. എസ് ഐ ടിക്കും ഒരുമുഴം മുന്നേയെറിഞ്ഞ ഇ ഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് കേരളം ഇന്ന് കണ്ടത്. അറസ്റ്റ് പേടിയുള്ള വമ്പന്മാരൊക്കെ സി എം ഓഫീസില്‍ ഓടിക്കയറിയിരിക്കുകയാണ്. ഊടുപാട് അറസ്റ്റും സാമ്പത്ത് കണ്ടുകെട്ടുന്നതിനും ഇറങ്ങിയ ഇ ഡി പേടി അയ്യപ്പനെ കൊള്ളയടിച്ചവരെ തീച്ചൂളയില്‍ നിര്‍ത്തുന്നു.

പിണറായിക്ക് ഇഡി വരവ് തീരെ ദഹിക്കുന്നില്ല. ഈ വരവ് വെറുതെയല്ലെന്ന് ഏകദേശം മുഖ്യന് ബോധ്യപ്പെട്ടിരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് സിപിഎമ്മിന്റെ കോട്ടയ്ക്ക് തീയിടുന്ന ഒരു അറസ്റ്റിന് വേണ്ടിയാണ്. എന്നാല്‍ ആരെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സി സ്‌കെച്ചിട്ടിരിക്കുന്നതെന്ന പേടി സിപിഎം കേന്ദ്രങ്ങളെ വേട്ടയാടുന്നു. എസ് ഐ ടിയേക്കാള്‍ ഇ ഡി അന്വേഷണം ബഹുദൂരം മുന്നിലേക്ക് പോയെന്നതിന് തെളിവാണ് ഒരേ സമയം പലയിടത്തായ് ഇഡി നടത്തിയ റെയ്ഡ്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇ ഡി അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഇ ഡിക്ക് സമാന്തര അന്വേഷണം നടത്താമെന്ന് കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടതിന് പിന്നാലെ സിഎം ഓഫീസ് വിറളിപിടിച്ചു. പിന്നീട് നടന്ന മത്സരം നമ്മള്‍ കണ്ടതാണ്. ഇ ഡി എത്തുംമുന്നേ എല്ലായിടത്തും എസ് ഐ ടി പാഞ്ഞെത്തുന്നു. ഈ ഡി, അറസ്റ്റ് ലിസ്റ്റിലിട്ട വമ്പന്മാരെ അവര്‍ക്കും മുന്നേ എസ് ഐ ടി തൂക്കുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനേക്കാള്‍ എല്ലാത്തിലും ഒരു മുഴം മുന്നേയെറിഞ്ഞ് എസ് ഐ ടി. അത് ഭരണകൂട സമ്മര്‍ദ്ദമായിരുന്നു. എന്തുകൊണ്ട് ശങ്കര്‍ദാസിനേയും വിജയകുമാറിനേയും അറസ്റ്റ് ചെയ്യുന്നില്ലെന്ന ഘട്ടത്തില്‍ തിടുക്കപ്പെട്ട് ഗോവര്‍ദ്ധന്‍ പങ്കജ് ഭണ്ഡാരി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി എസ് ഐ ടി. അത് ഹൈക്കോടതിയെ തണുപ്പിക്കുന്നതിന് വേണ്ടിയാണെന്ന് നമ്മള്‍ തെറ്റിദ്ധരിച്ചു. എന്നാല്‍ സംഭവിച്ചത് ഇരുവരും ഇ ഡി കസ്റ്റഡിയില്‍ ആകാതിരിക്കാനുള്ള കളിയായിരുന്നു. ഭണ്ഡാരിയുടേയും ഗോവര്‍ദ്ധന്റെയും നാവിന്‍തുമ്പില്‍ ഉന്നതരിലേക്കുള്ള റൂട്ട് ഉണ്ട്.

റെയ്ഡിന് എത്തിയ ഇ ഡി സംഘം ദേവസ്വം മുന്‍ ഉദ്യോഗസ്ഥരുടെ വീടുകള്‍ കണ്ട് ഞെട്ടി. കോടികളുടെ മണിമന്ദിരങ്ങള്‍. സാധാരണക്കാരായ ഈ ഉദ്യോഗസ്ഥര്‍ക്കൊക്കെ എവിടെ നിന്നാണ് ഇത്ര വരുമാനം. ശക്തമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് ഇ ഡി. ഇവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കും ബാങ്ക് ഇടപാടുകള്‍ തുടങ്ങി സകലമാന വരുമാന സാമ്പത്തിക ഇടപാടുകളും തൂക്കും. മുരാരി ബാബുവിന് രപെരുന്നയില്‍ തേക്കിന്‍ കൊട്ടരമാണ്.

വാസുവും പദ്മകുമാറും ഒട്ടും മോശമല്ല. വീടിനുള്ളില്‍ വമ്പന്‍ സൗകര്യങ്ങളും. കള്ളന്‍ വാസുവും കട്ടിള പപ്പനുമൊക്കെ അയ്യപ്പനെ മുഴുവനായും വഹിച്ചുവെന്ന് വേണം മനസിലാക്കാന്‍. നിര്‍ണായക ഘട്ടത്തിലായിരുന്നു ഇ ഡി റെയ്ഡ്. ഇന്നലെ ഹൈക്കോടതി കൊള്ളക്കൂട്ടത്തോട് പൊട്ടിത്തെറിക്കുന്നു ഇന്ന് വ്യാപക റെയ്ഡ്. ശബരിമലയിലെ രണ്ട് പതിറ്റാണ്ടത്തെ കൊള്ള അന്വേഷിക്കണം. ശബരിമലയിലെ വസ്തുക്കളില്‍ വീണ്ടും പരിശോധന നടത്തണം.

സംശയനിഴലിലുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തണം. യുഡിഎഫ് കാലത്തെ ദേവസ്വംബോര്‍ഡിനും ക്ലീന്‍ ചിറ്റ് ഇല്ല. ശബരിമലയില്‍ വലിയ കൊള്ളയാണ് നടന്നിരിക്കുന്നതെന്ന് ഹൈക്കോടതി തുറന്നടിച്ചത്. ശബരിമലയില്‍ ഇപ്പോഴുള്ളത് ഡ്യൂപ്ലിക്കേറ്റ് സ്വര്‍ണമാണോയെന്ന് സംശയമുണ്ടെന്നാണ് വി എസ് എസ് സി റിപ്പോര്‍ട്ട്. അതായത് ഒറിജിനല്‍ കടല്‍ കടത്തിയെന്ന്. കൂടുതല്‍ പരിശോധനയില്‍ അത് തെൡഞ്ഞാല്‍ എല്ലാവനും അഴിക്കുള്ളില്‍ കിടന്ന് ചാകും പുറംലോകം കാണില്ല. ഇങ്ങനെ വന്‍ അട്ടിമറി വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഇ ഡി വക വ്യാപക റെയ്ഡ്. സിപിഎം കോട്ട കൊത്തളങ്ങളുടെ ആണിക്കല്ല് പറതിക്കുന്നതാണോ ഇ ഡി അന്വേഷണമെന്ന് ചോദ്യം ശക്തമാകുന്നു. 21 ഇടത്ത് ഒരേ സമയം ഇഡി റെയ്ഡ് നടന്നത്.

ED റെയ്ഡില്‍ പിറുപിറുത്ത് വാസു പദ്മകുമാര്‍ കൂട്ടര്‍. പുറത്ത് നടക്കുന്നതൊക്കെ ജയിലില്‍ അപ്പപ്പോള്‍ അറിയുന്നുണ്ട് കാട്ടുകള്ളന്മാര്‍. വാസുവും പദ്മകുമാറും അഴിക്കുള്ളില്‍ പിറുപിറുക്കുകയാണ്. അല്ലെങ്കില്‍ തന്നെ ജാമ്യം കിട്ടാതെ കിടക്കുന്നവര്‍ വെറിപിടിച്ചിരിക്കുന്നു. അതിന്റെ കൂടെ കട്ടുംമോഷ്ടിച്ചും ഉണ്ടാക്കിയത് ഇ ഡി കണ്ടുകെട്ടുമോയെന്നാണ് പേടി. പദ്മകുമാര്‍ ഏതാണ്ട് പൂര്‍ണമായും റിലേ തകര്‍ന്നിരിക്കുകയാണ്. ഇടയ്ക്ക് പിറുപിറുക്കുകയും ഇടയ്ക്ക് കരച്ചിലും. പുറത്തിറക്കടായെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുന്നു. ഇടയ്ക്ക് സ്വബോധം നഷ്ടപ്പെട്ടത് പോലെയുള്ള പെരുമാറ്റം. ഇത് അടവാണോ അതോ ശരിക്കും ഭ്രാന്തായതാണോ ആവോ. വാസു തുടക്കത്തില്‍ മൊട ആിരുന്നു എന്നാല്‍ ഇപ്പോള്‍ ഒതുങ്ങി. ജയിലില്‍ ഒരുമൂലയ്ക്ക് ഒരൊറ്റ ഇരുപ്പാണ്.

അധികം സംസാരിക്കാനോ ബഹളം വെക്കാനോ ഇല്ല. ബാക്കിയുള്ള കള്ളന്മാരും ഇതേ അവസ്ഥയിലൊക്കെ തന്നെ. അതായത് അകത്ത് കിടന്ന് നരകിക്കുന്നു. തുടക്കത്തില്‍ തങ്ങള്‍ രക്ഷപ്പെടും പുറത്തേക്ക് ഇറങ്ങുമെന്ന ഓവര്‍ കോണ്‍ഫിഡന്‍സ് ആയിരുന്നു. ഇപ്പോള്‍ ആര്‍ക്കും ആ കോണ്‍ഫിഡന്‍സില്ല. പെട്ടുവെന്ന് എല്ലാവര്‍ക്കും ഏകദേശം ബോദ്യപ്പെട്ടു. കേസില്‍ പല ഉന്നതന്മാരും അറസ്റ്റിലായിട്ടും ഇതുവരെ എസ് ഐ ടി ഇവരുടെ വീടുകളില്‍ കാര്യമായ് റെയ്ഡ് ഒന്നും നടത്തിയിരുന്നു. വാസു പദ്മകുമാര്‍ ശങ്കര്‍ദാസ് വിജയകുമാര്‍ ഇവരുടെ വീടുകളില്‍ കയറാന്‍ അന്വേഷണ സംഘത്തിനും മുട്ട് വിറച്ചു. അന്വേഷണ സംഘത്തിന്റെ കണക്ക് കൂട്ടല്‍ തെറ്റിച്ച് ഇ ഡി കാടിളക്കി റെയ്ഡ്. ചില നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തുവെന്നാണ് വിവരം.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകും. പ്രത്യേകിച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ. മുന്‍ സര്‍ക്കാരിന്റെ കാലത്തെ ദേവസ്വംബോര്‍ഡില്‍ ഉണ്ടായിരുന്നവരേയും തൂക്കും. ഈ അറസ്റ്റുകളിലേക്ക് കടക്കുക എസ് ഐ ടി ആയിരിക്കും. ഇ ഡി പിടിച്ചുകൊണ്ട് പോകുന്നതിന് മുന്‍പ് അവരെ വല.ിലാക്കാന്‍ എസ് ഐ ടി. ബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍.

സത്യം അന്വേഷിക്കുന്ന ഏത് പ്രവര്‍ത്തിക്കുമൊപ്പവും നില്‍ക്കുമെന്നും ജയകുമാര്‍ പറഞ്ഞു. ശബരിമലയിലുണ്ടായ ക്രമക്കേടുകള്‍ സിസ്റ്റത്തിന്റെ പരാജയം ആണെന്നും ഭാവിയില്‍ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. കാടതി നിര്‍ദേശത്തില്‍ അന്വേഷിക്കുന്ന ഒരു കേസില്‍ ഒരു അഭിപ്രായവും താന്‍ പറയില്ലെന്നും അന്വേഷണത്തില്‍ കൂടുതല്‍ സുതാര്യത ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികള്‍ക്ക് സംശയങ്ങളുണ്ടെന്നും അത് വീണ്ടെടുക്കാനുള്ള ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന് അന്നും ഇന്നും ഒരേ നിലപാടാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇ ഡിയുടേത് ഉള്‍പ്പെടെ ഏത് അന്വേഷണവും നടക്കട്ടേയെന്നും ശബരിമല വിഷയത്തില്‍ ജനങ്ങള്‍ക്ക് തെറ്റിധാരണയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 20 വര്‍ഷം മുമ്പുള്ള കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് കോടതി നിര്‍ദേശിക്കുന്നത്. അന്വേഷണത്തില്‍ സി.പി.ഐ.എമ്മിന് ഭയമില്ല. തന്ത്രി അറസ്റ്റിലായതോടെ ബി.ജെ.പിയുടെ ആവേശം കുറഞ്ഞു. കോണ്‍ഗ്രസും ചിത്രത്തിലുണ്ടല്ലോയെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മകരവിളക്ക് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. അയ്യപ്പനെ വിഭൂതി കൊണ്ട് മൂടി യോഗനിദ്രയിലാക്കി. ഇന്ന് രാവിലെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം ഉണ്ടായിരുന്നില്ല. രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ അനുവാദം ഉണ്ടായിരുന്നത്. ദര്‍ശനത്തിന് ശേഷം രാജപ്രതിനിധി പതിനെട്ടാം പടിയുടെ മുകളിലെ ഗേറ്റ് പൂട്ടി.

തുടര്‍ന്ന് പതിനെട്ടാം പടി ഇറങ്ങി. അദ്ദേഹത്തോടൊപ്പം ഉടവാളും പരിചയും വിളക്കുമായി മറ്റൊരാള്‍ അകമ്പടിയായി ഉണ്ടായിരുന്നു. പതിനെട്ടാം പടി ഇറങ്ങി താഴെയെത്തിയ രാജപ്രതിനിധിക്ക് ശബരിമല മേല്‍ശാന്തി ശ്രീകോവില്‍ പൂട്ടി താക്കോല്‍ കൈമാറി. മാളികപ്പുറം മേല്‍ശാന്തി അടക്കം അവിടെ സന്നിഹിതരായിരുന്നു. രാജപ്രതിനിധിയും ശബരിമല മേല്‍ശാന്തിയും പതിനെട്ടാം പടിക്ക് മുന്നില്‍ സാഷ്ടാംഗം പ്രണാമം നടത്തി. അതിന് ശേഷം താക്കോല്‍കൂട്ടവും ഒരു വര്‍ഷത്തെ ചെലവിനുള്ള പണക്കിഴിയും ദേവസ്വം അധികാരികള്‍ക്ക് രാജപ്രതിനിധി കൈമാറി. രാജപ്രതിനിധി ഇറങ്ങുന്നതിന് മുന്‍പ് മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണ പേടകങ്ങള്‍ പന്തളത്തേയ്ക്ക് യാത്രയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (10 minutes ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (26 minutes ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (41 minutes ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (1 hour ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (1 hour ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (1 hour ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (1 hour ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (2 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (2 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (2 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങി  (3 hours ago)

Malayali Vartha Recommends