ജമ്മുകശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്തി അധികാരമേല്‍ക്കാനൊരുങ്ങുന്നു

ജമ്മുകശ്മീരിന്റെ ചരിത്രത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കാനൊരുങ്ങുകയാണു മെഹബൂബ മുഫ്തി സയീദ്. പി.ഡി.പിയുടെ അനിഷേധ്യ നേതാവുകൂടിയായ അമ്പത്താറുകാരിക്കു മുന്നില്‍ പ്രതിബന്ധങ്ങളൊന്നുമില്ല. നിലവില്‍ ജമ്മുകശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റാണ് മെഹബൂബ.
കശ്മീരിലെ അനന്ത് നാഗ് ജില്ലയില്‍ 1959 മേയ് 22 നു ജനിച്ച മെഹബൂബ കശ്മീര്‍ സര്‍വകലാശാലയില്‍നിന്നാണു നിയമ ബിരുദം പൂര്‍ത്തിയാക്കിയത്. ഏറെക്കാലം ഇവര്‍ പൊതുജീവിതത്തിലേക്ക് എത്തിയിരുന്നില്ല. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായെങ്കിലും ദാമ്പത്യം അധികകാലം നീണ്ടില്ല. വിവാഹ മോചനത്തിനു ശേഷമാണ് ഇവര്‍ സജീവ രാഷ്ട്രീയത്തിലേക്കു കടന്നത്. 1996 ലെ കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ജനശ്രദ്ധ നേടിയ നേതാവായി മെഹബൂബ മാറി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ ബിജ്‌ബെഹ്‌റയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായി. നിരവധി വിഷയങ്ങളില്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരേ രംഗത്തെത്തിയും മെഹബൂബ വാര്‍ത്തകളില്‍ നിറഞ്ഞു.
കശ്മീര്‍ രാഷ്ട്രീയത്തില്‍ ഉദയം ചെയ്ത് ഇന്ത്യമുഴുവന്‍ ശ്രദ്ധിക്കപ്പെട്ട അപൂര്‍വം വനിതാ നേതാക്കളില്‍ ഒരാളാണു മെഹബൂബ. കോണ്‍ഗ്രസില്‍നിന്നും ഭിന്നിച്ച് പിതാവ് മുഫ്തി മുഹമ്മദ് സയീദിനൊപ്പം 1999ല്‍ പി.ഡി.പി. രൂപീകരിക്കുമ്പോള്‍ ഇവരുടെ രാഷ്ട്രീയ പ്രഭാവം അത്യുന്നതിയിലായിരുന്നു. പാര്‍ട്ടി പ്രസിഡന്റാകുമെന്നാണ് ഏവരും കരുതിയതെങ്കിലും വൈസ് പ്രസിഡന്റ് പദവിയാണു സ്വീകരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























