സിനിമാമേഖലിലെ തൊഴില്‍ തര്‍ക്കം ഒത്തുതീര്‍ന്നു

സിനിമാമേഖലയിലെ ദിവസക്കൂലിക്കാരുടെ വേതന വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഫെഫ്കയും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുണ്ടായ തൊഴില്‍ തര്‍ക്കം ഒത്തുതീര്‍ന്നു. മൊത്തം 27.5 ശതമാനം കൂലി വര്‍ധന നടപ്പാക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് തര്‍ക്കം ഒത്തുതീര്‍ന്നത്. വ്യാഴാഴ്ച രാത്രി ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
33.5 ശതമാനം വേതന വര്‍ധനയാണ് ഫെഫ്ക ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇത് നല്‍കാനാവില്ലെന്നായിരുന്നു നിര്‍മാതാക്കളുടെ നിലപാട്. രഞ്ജി പണിക്കര്‍ മധ്യസ്ഥനായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്നുവന്ന ഒത്തുതീര്‍പ്പ് ശ്രമമാണ് വിജയത്തിലത്തെിയത്.
ആദ്യത്തെ ഒന്നര വര്‍ഷം 20 ശതമാനവും അടുത്ത ഒന്നര വര്‍ഷം 7.5 ശതമാനവും വര്‍ധനയാണ് നടപ്പാക്കുക. ഇതനുസരിച്ച് തൊഴിലാളികള്‍ക്ക് ചുരുങ്ങിയത് 180 രൂപയുടെ വര്‍ധനയുണ്ടാകും. ഭക്ഷണത്തിന് അരമണിക്കൂര്‍ ഇടവേള അനുവദിക്കാനും തീരുമാനമായി. രാവിലെ ആറുമുതല്‍ രാത്രി 9.30 വരെ എന്ന രണ്ട് കാള്‍ഷീറ്റുകളുടെ സമയത്തില്‍ മാറ്റംവരുത്തി. ഇതനുസരിച്ച് രാവിലെ ഏഴിനായിരിക്കും ഷൂട്ടിങ് ജോലി ആരംഭിക്കുക. രാത്രി 10 വരെ തുടരും. ഇതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചചെയ്യാന്‍ മാറ്റി.
വ്യാഴാഴ്ച വൈകുന്നേരം ഫെഫ്കയുടെ അടിയന്തരയോഗം ചേര്‍ന്നു. തുടര്‍ന്ന് നിര്‍മാതാക്കള്‍ ചര്‍ച്ചക്ക് തയാറാവുകയും ഫെഫ്ക ഭാരവാഹികള്‍ ക്ഷണം സ്വീകരിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. ഒന്നര കാള്‍ ഷീറ്റാക്കണമെന്നായിരുന്നു നിര്‍മാതാക്കളുടെ ആവശ്യം. എന്നാല്‍, ഇതില്‍ തട്ടി ചര്‍ച്ച തടസ്സപ്പെടുകയായിരുന്നു. ഇതിനിടെ, നിര്‍മാതാക്കള്‍ മുന്നോട്ടുവെച്ച വേതന വ്യവസ്ഥ അംഗീകരിക്കുകയാണെന്നും നിര്‍ജീവമായിരുന്ന തങ്ങളുടെ സംഘടന പുനരുജ്ജീവിപ്പിക്കുകയാണെന്നും പ്രഖ്യാപിച്ച് മാക്ട ഫെഡറേഷന്‍ രംഗത്തത്തെി. എന്നാല്‍, ഇതില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. എണ്ണായിരത്തോളം തൊഴിലാളികളുള്ള ഫെഫ്കയുമായുള്ള തര്‍ക്കം പരിഹരിക്കാനാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ താല്‍പര്യം കാണിച്ചത്. ഫെഫ്കക്ക് പിന്തുണയുമായി മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷനും (മാക്ട) രംഗത്തത്തെിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























