ടിടിഇ എന്ന വ്യാജേന തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

ടിടിഇ എന്ന വ്യാജേന മംഗലാപുരം-കോയമ്പത്തൂര്‍ എക്‌സ്പ്രസില്‍ പരിശോധന നടത്തി തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. ടിടിഇ എന്ന വ്യാജേന യാത്രക്കാരെ പരിശോധിച്ച കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി വി.പി. നിയാസ് (31) ആണ് കാഞ്ഞങ്ങാട്ട് വച്ച് അറസ്റ്റിലായത്. യൂണിഫോം ധരിക്കാതെയെത്തി ടിടിഇയെന്ന് സ്വയം പരിചയപ്പെടുത്തി യാത്രക്കാരോട് നിയാസ് ടിക്കറ്റ് ചോദിക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മറ്റൊരു യാത്രക്കാരന്‍ റെയില്‍വേ അലേര്‍ട്ട് നമ്പറില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ആര്‍പിഎഫ് അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണറുടെ നിര്‍ദേശ പ്രകാരം യാത്രക്കാരുടെ സഹായത്തോടെയാണ് നിയാസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























