പന്തളം കൊട്ടാരം കുടുംബാംഗം കെ. രാമവര്‍മരാജ അന്തരിച്ചു

പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ പന്തപ്ലാവില്‍ കൊട്ടാരത്തില്‍ കെ. രാമവര്‍മരാജ അന്തരിച്ചു. ഇന്നലെ രാത്രി 9:30ന് തൃപ്പൂണിത്തുറയിലുള്ള സഹോദരിയുടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പന്തളം കൊട്ടാരത്തില്‍ നടക്കും. ഇദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് അശുദ്ധിയായതിനാല്‍ പന്തളം വലിയകോയിക്കല്‍ ശാസ്താക്ഷേത്രം 12 ദിവസത്തേക്ക് നടയടച്ചു. ഇനി 18ന് തുറക്കൂ. തിരുവാഭരണ ദര്‍ശനവും ഉണ്ടായിരിക്കില്ല. ഭാര്യ: അമ്പലപ്പുഴ പുതിയ കോവിലകം കുടുംബാംഗം പരേതയായ അംബാലിക തമ്പുരാട്ടി. രാമവര്‍മരാജയുടെ സഹോദരന്‍ ശശികുമാര്‍ വര്‍മയാണ് ഇക്കുറി രാജപ്രതിനിധിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ സഹോദരന്റെ മരണത്തെ തുടര്‍ന്ന് തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കുവാന്‍ രാജപ്രതിനിധി ഉണ്ടായിരിക്കില്ല. എന്നാല്‍ പതിവ് അനുസരിച്ച് ജനുവരി 13ന് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കാനുള്ള നടപടിക്രമം കൊട്ടാരത്തില്‍ നിന്നു പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























